യു.എൻ രക്ഷാസമിതി യോഗത്തിൽ ചൈന – അമേരിക്ക വാക്പോര്

0
96

യുനൈറ്റഡ്​ നേഷന്‍സ്​: കോവിഡ്​ പശ്ചാത്തലത്തില്‍ ചേര്‍ന്ന യു.എന്‍. രക്ഷാസമിതി യോഗത്തില്‍ അമേരിക്ക-ചൈന ഏറ്റുമുട്ടല്‍. ചൈനയെ രൂക്ഷമായി വിമര്‍ശിച്ചും മറ്റ്​ അംഗങ്ങളുടെ നിസ്സഹായതയെ കളിയാക്കിയും സംസാരിച്ച ശേഷം യു.എസ്​. പ്രതിനിധി യോഗത്തില്‍നിന്ന്​ വിട്ടുപോയ​േപ്പാള്‍ ചൈന കടുത്ത ആക്രമണം അഴിച്ചുവിട്ടു. ‘മതി, നിര്‍ത്ത്​, സ്വന്തം കാര്യം നോക്കൂ’വെന്നും ചൈനീസ്​ പ്രതിനിധി അമേരിക്കയോട്​ പറഞ്ഞു.

ഇന്നത്തെ ചര്‍ച്ചയുടെ ഉള്ളടക്കം വെറുപ്പുളവാക്കുന്നതാണെന്നും നിങ്ങള്‍ ഒാരോരുത്തരെ കുറിച്ചും ലജ്ജിക്കുന്നുവെന്നുമാണ്​ അമേരിക്കന്‍ പ്രതിനിധി കെല്ലി ക്രാഫ്​റ്റ്​ പറഞ്ഞത്​. ഇതിന്​ മറുപടിയായാണ്​ അമേരിക്ക ഇതുവരെ സംസാരിച്ചത്​ മതി, നിര്‍ത്തൂവെന്ന്​ ചൈനീസ്​ പ്രതിനിധി ശാങ്​ ജുന്‍ ആവശ്യപ്പെട്ടത്​. നിങ്ങള്‍ ലോകത്ത്​ ഒരുപാട്​ പ്രശ്​നങ്ങള്‍ ഉണ്ടാക്കി. മറ്റുള്ളവരെ പഴിചാരി സ്വന്തം പ്രശ്​നം പരിഹരിക്കാനാകില്ലെന്ന്​ അമേരിക്ക മനസ്സിലാക്കണം. ​ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ്​ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ രോഗികളും മരണവുമെന്ന്​ ചിന്തിക്കണം. ആരെങ്കിലും ഉത്തരവാദികള്‍ ആ​െണങ്കില്‍ അത്​ ഏതാനും അമേരിക്കന്‍ രാഷ്​ട്രീയക്കാരാണ്​. ‘ ചൈനീസ്​ പ്രതിനിധി പറഞ്ഞു.

 

സ്വന്തം രാജ്യത്തെ പ്രശ്​നങ്ങള്‍ക്ക്​ ഉത്തരവാദികളായവര്‍ വിദേശരാജ്യങ്ങളെ പഴിചാരാന്‍ ശ്രമിക്കുകയാണെന്ന്​ റഷ്യന്‍ പ്രതിനിധി സെര്‍ജി ലാവ്​റോവ്​ പറഞ്ഞു.

കോവിഡ്​ നേരിടുന്നതില്‍ രക്ഷാസമിതി സമ്ബൂര്‍ണ പരാജയമായെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അ​േന്‍റാണിയോ ഗു​െട്ടറസ്​ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here