കോഴിക്കോട്: ഐ ലീഗിനു മുന്നോടിയായി മറ്റൊരു പ്രധിരോധനിര താരത്തെകൂടെ ക്ലബ്ബിലെത്തിച്ച് ഗോകുലം കേരള എഫ് സി. ഐ ലീഗിലും, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും അനുഭവവസമ്ബത്തുള്ള റൗവില്‍സണ്‍ റോഡ്രിഗസിനെ ആണ് ഗോകുലം അടുത്ത സീസണിന് വേണ്ടി സൈന്‍ ചെയ്തത്.
ഗോവക്കാരനായ റൗവില്‍സണ്‍ രണ്ടു തവണ ഐ ലീഗ് വിജയിയാണ്. ഐ ലീഗ് കൂടാതെ ഡ്യൂറന്‍ഡ് കപ്പ്, ഐ എഫ് എ കപ്പ് എന്നിവയും റൗവില്‍സണ്‍ വിജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ കളിച്ച റൗവില്‍സണ്‍, ഇന്ത്യയെ ഏഷ്യന്‍ ഗെയിംസിലും, വേള്‍ഡ് കപ്പ് ക്വാളിഫൈയറിലും കളിച്ചിട്ടുണ്ട്.
സെസ ഗോവ ക്ലബ്ബിനു വേണ്ടി ഫുട്ബോള്‍ കരിയര്‍ തുടങ്ങിയ റൗവില്‍സണ്‍ ചര്‍ച്ചില്‍ ബ്രദര്‍സലൂടെ ഐ ലീഗില്‍ കളിച്ചു.ആദ്യത്തെ വര്ഷം ഡ്യൂറന്‍ഡ് കപ്പും, 2008-09 സീസണില്‍ ഐ ലീഗ് ജേതാവും ആയി.
2011-12 സീസണില്‍ ഡെംപോ എഫ് സി ക്കു വേണ്ടി ഐ ലീഗ് കിരീടം നേടി. തുടര്‍ന്നു മോഹന്‍ ബഗാന്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളായ എഫ് സി ഗോവ, മുംബൈ എഫ് സി, ഡല്‍ഹി ഡയനാമോസ് എനിക്കിവയ്ക്കും കളിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി എനിക്ക് പരിക്ക് കാരണം കളിക്കുവാന്‍ പറ്റിയില്ല. ഗോകുലത്തിലൂടെ എന്നിക്കു തിരിച്ചു കളിക്കളത്തിലേക്കു തിരിച്ചു വരണം. ഐ ലീഗ് നേടുവാന്‍ ക്ലബ്ബിനു എല്ലാം പിന്തുണയും ഞാന്‍ നല്‍കുന്നതായിരിക്കും,” റൗവില്‍സണ്‍ പറഞ്ഞു.
“റൗവില്‍സണ്‍ അടുത്ത ഐ ലീഗ് സീസണിന് വേണ്ടി എല്ലാ ആശംസകളും നേരുന്നു. അനുഭവ സമ്ബത്തുള്ള കളിക്കാരെ സൈന്‍ ചെയുനതിലൂടെ ഐ ലീഗ് കിരീടം ഇപ്രാവശ്യം നേടുവാന്‍ സാധിക്കും എന്നാണ് ഞങ്ങള്‍ കരുതുന്നത്,” ഗോകുലം കേരള എഫ് സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.