ന്യൂഡൽഹി: സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ്, പ്ലസ് ടു ഫലങ്ങള്‍ ഉടൻ വരുമെന്ന് റിപ്പോർട്ടുകൾ. 2026 ലെ പത്താം ക്ലാസ് പരീക്ഷ ഫലങ്ങൾ ഏപ്രിൽ 14 ന് മുമ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതേസമയം പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ മേയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു.
സിബിഎസ്ഇ ഫല തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏപ്രിൽ പകുതിയോടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ. 2026 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ടാം ബോർഡ് പരീക്ഷകൾ കണക്കിലെടുത്താണ് ഇത്തവണ നേരത്തെ ഫലപ്രഖ്യാപനമെന്ന് സിബിഎസ്ഇ ബോർഡ് വ്യക്തമാക്കി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 11 അവസാനിച്ചു. അതേസമയം 12-ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ ഒമ്പതിനാണ് അവസാനിക്കുക.
ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസുകാർക്കായി രണ്ട് ബോർഡ് പരീക്ഷകൾ നടപ്പിലാക്കിയിരുന്നു. അതിനാൽ വിദ്യാർഥികൾക്ക് മൂന്ന് വിഷയങ്ങൾക്ക് മാർക്ക് കൂട്ടാനോ മികച്ച രീതിയിൽ മെച്ചപ്പെടുത്താനോ രണ്ടാമത്തെ സെറ്റ് പരീക്ഷയിലൂടെ സാധിക്കും. അതേസമയം രണ്ടാം ബോർഡ് പരീക്ഷ നിർബന്ധമല്ല. ഇതിന് മുമ്പ് രണ്ട് ക്ലാസിലെയും ഫലം ഒന്നിച്ചാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത്തവണ പുതിയ രീതി നടപ്പിലാക്കുന്നത് മൂലം വ്യത്യസ്‌ത തീയതികളിലായിക്കും റിസൾട്ട് പുറത്തുവിടുക. ഫലങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, അവ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി പരിശോധിക്കാൻ സാധിക്കും.
ഔദ്യോഗിക വെബ്‌സൈറ്റുകൾ
കൂടാതെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായ ഡിജിലോക്കർ, ഉമാങ് ആപ്ലിക്കേഷനുകൾ വഴിയും വിദ്യാർഥികൾക്ക് അവരുടെ ഫലങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. ഡ്മിറ്റ് കാർഡിലുള്ള റോൾ നമ്പർ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങൾ പരിശോധിക്കാം.
പരിശോധിക്കേണ്ടത് എങ്ങനെ
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
- ശേഷം ഹോംപേജിൽ, “2026 ഫലങ്ങൾ” എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
- അതിൽ സെക്കൻഡറി അലെങ്കിൽ പത്താം ക്ലാസ് 2026 എന്നത് ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകുക
- ശേഷം ഓകെ കൊടുത്താൽ ഓരേ വിഷയത്തിനും ലഭിച്ച മാർക്ക് കാണാൻ സാധിക്കും.
- മാർക്ക് ലിസ്‌റ്റിൻ്റെ കോപ്പി ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കാവുന്നതാണ്.








