എല്ലാ ക്ലാസുകളിലെയും പാഠ പുസ്തകങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രം

0
32

എല്ലാ ക്ലാസുകളിലെയും പാഠ പുസ്തകങ്ങൾ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് എൻസിഇആർടിയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേഹ്ത്ത സുപ്രീംകോടതിയിൽ. വിദഗ്ദ സമിതി കരിക്കുലം പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പാഠ ഭാഗങ്ങൾ പുനഃപരിശോധിക്കാൻ എൻസിഇആർടിയോട് ആവശ്യപ്പെടുന്നതിന് പകരം കേന്ദ്രം തന്നെ ഒരു വിദഗ്ദ സമിതിയെ നിയമിക്കുകയാണെങ്കിൽ അത് അഭിനന്ദനാർഹമായ തീരുമാനമായിരിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.നേരത്തെ എട്ടാം ക്ലാസ് പാഠ പുസ്തകത്തിൽ ജുഡീഷ്യറിയെ വിമർശിക്കുന്ന പാഠ ഭാഗം ഉൾപ്പെടുത്തിയതിന് എൻസിഇആർടി ക്ഷമാപണം നടത്തുകയും പാഠ പുസ്തകം പിൻവലിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here