സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 190 രൂപയും പവന് 1520 രൂപയും വര്‍ധിച്ചു. ഇതോടെ പവന് വില 1,18,320 രൂപയിലേക്കും ഒരു ഗ്രാമിന്‍റെ വില 14,790 രൂപയിലുമെത്തി. കഴിഞ്ഞ ഏതാനും ദിവസം കൂപ്പുകുത്തിയ സ്വര്‍ണ വിലയാണ് വീണ്ടും ഉയര്‍ന്ന് തുടങ്ങുന്നത്. 22 കാരറ്റിനൊപ്പം 18, 14, 9 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു ഗ്രാമിന് 155 രൂപയും ഒരു പവന് 1240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍റെ വില 97,200 രൂപയും ഒരു ഗ്രാമിന്‍റെ വില 12,150 രൂപയിലുമെത്തി. അതേസമയം 14 കാരറ്റിനാകട്ടെ 120 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9460 രൂപയും ഒരു പവന് 75,680 രൂപയുമായി. 9 കാരറ്റ് വിലയില്‍ ഗ്രാമിന് 75 രൂപയാണ് വര്‍ധനവുണ്ടായത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍ 48,800 രൂപയും ഒരു ഗ്രാമിന് 6100 രൂപയും നല്‍കേണ്ട അവസ്ഥയാണ്.
സ്വര്‍ണത്തിന് മാത്രമല്ല വെള്ളിയുടെ വിലയിലും നിരന്തരം ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 300 രൂപയാണ് വില. അതേസമയം 10 ഗ്രാമിനാകട്ടെ 3000 രൂപയും.
സ്വര്‍ണ വില കൂടാനുള്ള കാരണങ്ങള്‍: കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഇനിയും പലിശ കുറയ്ക്കാനുള്ള സാധ്യതകളാണ് സ്വർണ വിലയെ ആഗോളതലത്തിൽ റെക്കോഡ് ഉയരത്തില്‍ നിലനിർത്തുന്നത്. ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വിലയിൽ സാരമായ ഇടിവിന് അത് പര്യാപ്‌തമായിട്ടില്ല. ഇറാൻ-അമേരിക്ക, റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നടപടികളും കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
അതേസമയം സ്വര്‍ണ വിലയിലെ കുതിപ്പ് ഉടന്‍ നില്‍ക്കുമെന്നാണ് വിദഗ്‌ധ അഭിപ്രായം. എന്നാല്‍ ഈ അഭിപ്രായത്തെ അപ്പാടെ തള്ളുകയാണ് സാമ്പത്തിക വിദഗ്‌ധര്‍. സ്വര്‍ണ വിപണിയില്‍ ചില ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകമെമ്പാടും ഇതിന് ആവശ്യം ഏറിവരികയാണ്.
ഇത് വിലയിടിവുകളെ തടയാന്‍ പര്യാപ്‌തമാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കേരളത്തിലെ സ്ഥിതി പരിശോധിച്ചാല്‍ വരാനിരിക്കുന്നത് വിവാഹ സീസണാണ്. അതുകൊണ്ട് സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കും. ഇത് വീണ്ടും വിലക്കയറ്റത്തിലേക്ക് നയിക്കും.





