ന്യൂഡല്‍ഹി : എസ് ഡിപിഐ , പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ നിരോധിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍ .ദേശസുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികള്‍ എസ് ഡിപിഐ , പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ ചെയ്തതായി അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയാല്‍ അവയെ നിരോധിക്കുന്ന നടപടികളിലേയ്ക്ക് സര്‍ക്കാര്‍ കടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം .
പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, എസ്.ഐ.ഒ സംഘടനകളെ നിരോധിക്കുമോ എന്ന് എം.പി തേജസ്വി സൂര്യ ഉന്നയിച്ച ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ബംഗളൂരു അക്രമത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളെ നിരോധിക്കാന്‍ ആലോചിക്കുന്നുണ്ടോയെന്നായിരുന്നു തേജസ്വി സൂര്യയുടെ ചോദ്യം.ടര്‍ക്കിഷ് യൂത്ത് ഫെഡറേഷന്‍ എന്ന സംഘടന ഇസ്ലാമിക് ഭീകരവാദത്തിന് ഫണ്ടു ചെയ്യുന്ന സംഘടനയാണെന്നും ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ജമാത്തിന്റെ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനെതിരെ നടപടി എടുക്കണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു.
ഇതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി മറുപടി നല്‍കിയത് ഇങ്ങനെയാണ്. ‘ ദേശീയ സുരക്ഷയേയും ക്രമസമാധാനത്തേയും ബാധിക്കുന്ന വിധത്തില്‍ ഈ സംഘടനകളുടെ ഭാഗത്തു നിന്ന് പ്രവൃത്തികളുണ്ടായെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇവയെ നിരോധിക്കും ‘