കുട്ടിക്രിക്കറ്റിന്റെ വിശ്വവേദിയില്‍ കങ്കാരുക്കള്‍ക്ക് വീണ്ടും സിംബാബ്വെയ്ക്ക് മുന്നില്‍ അടിതെറ്റി. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ കേപ്ടൗണിലെങ്കില്‍ ഇത്തവണ കൊളംബോയില്‍. കരുത്തരായ ഓസ്ട്രേലിയയെ, സിംബാബ്വെ 23 റണ്‍സിനാണ് തോല്‍പ്പിച്ചത്. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 146ന് ഓള്‍ഔട്ടായി.
വമ്പനടിക്കാരടങ്ങിയ ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങ് നിര 170 എന്ന വിജയലക്ഷ്യം അനായാസം മറികടക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ബ്ലെസ്സിങ് മുസറാബാനിയുടെ തകര്‍പ്പന്‍ ബൌളിങ് സിംബാബ്‌വെയ്ക്ക് അനുഗ്രഹമായപ്പോള്‍ ഓസീസ് ബാറ്റര്‍മാര്‍ കുഴങ്ങി. കാമറൂണ്‍ ഗ്രീനും ടിം ഡേവിഡും പൂജ്യത്തിനും ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ് 17നും മാര്‍ക്കസ് സ്റ്റോയിനിസ് ആറിനും പുറത്തായി.
പൊരുതിയത് 65 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയും 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും മാത്രമാണ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 169 റണ്‍സെടുത്തത് ബ്രയാന്‍ ബെന്നറ്റിന്റെ അര്‍ധസെഞ്ചുറി മികവിലാണ്.
രണ്ടില്‍ രണ്ട് ജയങ്ങളോടെ സിംബാബ്‌വെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഓസീസ് മൂന്നാം സ്ഥാനത്തേക്ക് വീണു.







