ഹെന്റി കിസേക്ക ഗോകുലം എഫ് സി വിട്ടു.

0
83

കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലം കേരളയുടെ സ്ട്രൈക്കര്‍ ഹെന്‍റി കിസേക ക്ലബ് വിട്ടു. ഇന്ന് ക്ലബ് തന്നെയാണ് കിസേക ക്ലബ് വിട്ടു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. താരം ക്ലബിന് നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും നന്ദി പറയുന്നു എന്നും താരത്തിന്റെ ഭാവിക്ക് എല്ലാ ആശംസകളും നല്‍കുന്നു എന്നും ക്ലബ് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു‌. രണ്ട് തവണയായി രണ്ട് സീസണുകളില്‍ ഗോകുലം കേരള ജേഴ്സി അണിഞ്ഞ താരമാണ് കിസേക‌.

 

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയില്‍ മടങ്ങി എത്തിയ കിസേക ക്ലബിന്റെ ഡ്യൂറണ്ട് കപ്പ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. മാര്‍ക്കസ് ജോസഫിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും കിസേകയ്ക്ക് ആയിരുന്നു‌.

LEAVE A REPLY

Please enter your comment!
Please enter your name here