നിയമസഭയില്‍ നയപ്രഖ്യാപന വായിക്കാതെ ഇറങ്ങിപ്പോയി ഗവര്‍ണര്‍;

0
26

തമിഴ്‌നാട് നിയമസഭ സമ്മേളനത്തില്‍ അസാധാരണ രംഗങ്ങള്‍. നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർഎൻ രവി. നയപ്രഖ്യാപന പ്രസംഗം നടത്തിയതായി കണക്കാക്കണമെന്ന പ്രമേയം പാസാക്കി നിയമസഭ. സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ കുറ്റപത്രവും വാര്‍ത്താക്കുറിപ്പും.

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാ സമ്മേളനത്തിൽ നാടകീയ രംഗങ്ങള്‍. ഈ വർഷത്തെ ആദ്യ സമ്മേളനം തുടങ്ങവേ ഗവർണർ ആർഎൻ രവി നിയമസഭയെ അനാദരിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. പതിവ് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർഎൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി നേതാവുമായ എംകെ സ്‌റ്റാലിൻ നിയമസഭയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ ഗവർണറുടെ നടപടി സഭയെ അനാദരിക്കുന്നുവെന്നും നിയമസഭയുടെ പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമാണെന്നും പറഞ്ഞു. തുടർന്ന് ആർഎൻ രവി ഇറങ്ങിപ്പോയതോടെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയതായി കണക്കാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. ഇറങ്ങിപ്പോയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

നിയമസഭയിൽ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചില്ല എന്നതുള്‍പ്പെടെ പ്രസംഗം വായിക്കാതിരുന്നതിന് 13 കാരണങ്ങളാണ് ഗവർണർ ചൂണ്ടിക്കാട്ടിയത്. കൂടാതെ പ്രസംഗിക്കാനൊരുങ്ങിയപ്പോള്‍ തന്‍റെ മൈക്ക് സ്‌പീക്കര്‍ ഓഫാക്കിയെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഇതിന് പിന്നാലെ നയപ്രഖ്യാപനം ഇനി വേണ്ടെന്നും ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും ആര്‍എൻ രവി നിയമസഭയെ അവഹേളിച്ചെന്നും സര്‍‍ക്കാര്‍ നൽകിയ പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നും എംകെ സ്‌റ്റാലിൻ വ്യക്തമാക്കി. ശേഷം നയപ്രഖ്യാപനത്തിന്‍റെ തമിഴ് പരിഭാഷ സ്‌പീക്കര്‍ നിയമസഭയിൽ വായിച്ചു. ഇതിന് ശേഷമാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.

അതേസമയം തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ എഐഎഡിഎംകെ നിയമസഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തുകയും ഭരണകക്ഷിയായ ഡിഎംകെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here