ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണുകള്‍ കണ്ടതായി സംശയം

0
105

ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകള്‍ കണ്ടതായി സംശയം. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിലാണ് സംഭവം. ഡ്രോണിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. പ്രദേശത്ത് നിന്ന് നിരവധി ഡ്രോണുകള്‍ കണ്ടെത്തിയെന്നും വിവരമുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസര്‍ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. വൈകിട്ട് ആറരയ്ക്കും ഏഴരയ്ക്കുമിടയിലാണ് സംഭവം. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാണ്.

ഗനിയ-കല്‍സിയാന്‍ ഗ്രാമത്തിന് മുകളിലാണ് ആദ്യം ഡ്രോണ്‍ കാണപ്പെട്ടത്. ഉടനെ സൈന്യം മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതോടെ ഡ്രോണ്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ തിരിച്ചുപോയി. രാജൗരിയിലെ തന്നെ ഖബ്ബര്‍ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here