ഡല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം

0
76

ശ്ചിമ ബംഗാളില്‍ ഐ പാക്കിനെതിരായ ഇഡി നടപടിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു മുന്‍പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധിച്ച ടിഎംസി എംപിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബംഗാളില്‍ ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധ റാലി നടക്കാനിരിക്കെയാണ് ഡല്‍ഹിയിലും പ്രതിഷേധം. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ പാക്കില്‍ ഇന്നലെയായിരുന്നു ഇഡിയുടെ പരിശോധന.

ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസ് സ്ഥിതിചെയ്യുന്ന കര്‍ത്തവ്യ ഭവനിലേക്കാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ടിഎംസി എംപിമാരായ ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയുടെയും നേതൃത്വത്തിലുള്ള സംഘം അപ്രതീക്ഷിതമായി കര്‍ത്തവ്യ ഭവനില്‍ എത്തുകയായിരുന്നു. മോദിയുടെയും അമിത് ഷായുടയും മലീമസമായ രാഷ്ട്രീയം ബംഗാള്‍ തള്ളിക്കളയും എന്ന പ്ലക് കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന് പിന്നാലെ കൂടുതല്‍ ഡല്‍ഹി പൊലീസ് സംഘം ഇവിടേക്ക് എത്തി, ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്കെതിരെ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധ റാലി നയിക്കുന്നുണ്ട്. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് എതിരെയാണ് ടിഎംസിയുടെ പ്രതിഷേധം. പരിശോധന തടസപ്പെടുത്തി എന്ന് ആരോപിച്ച് ഇഡി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയും ഇന്ന് പരിഗണിക്കും. ഇഡിയുടെ നടപടിക്കെതിരെ ഐ പാക്കും ടിഎംസിയും കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here