സ്വർണവിലയിൽ കുത്തനെ കയറ്റം. ഒരു ലക്ഷം കടന്ന സ്വർണ വില പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഒറ്റയടിക്ക് വർധിച്ചത് 110 രൂപയാണ് വർധിച്ചത്. വെള്ളിയ്‌ക്ക് 10 ഗ്രാമിന് 2,500 രൂപയാണ് വില.
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ വീണ്ടും സ്വർണവില ഉയര്‍ന്നു. സ്വർണവില കണ്ട് ആകെ ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഒരു പവൻ സ്വർണത്തിൻ്റെ വില 1,03,560 രൂപയാണ്. 110 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 12,945 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 85,120 രൂപ. അതേസമയം ഒരു ഗ്രാമിന് 10,640 രൂപയാണ്. ഗ്രാമിന് 90 രൂപയാണ് വർധിച്ചത്.
14 കാരറ്റ് സ്വർണം ഒരു പവന് 66,320 രൂപയാണ് വില. ഒരു ഗ്രാമിന് 8290 രൂപയും. അതേസമം 9 കാരറ്റ് സ്വർണവില ഒരു പവന് 42,760 രൂപയും ഒരു ഗ്രാമിന് 5,345 രൂപയുമാണ്. 45 രൂപയാണ് ഇന്നലത്തേക്കാൾ ഇന്ന് വർധിച്ചത്. അതേസമയം വെള്ളിയ്‌ക്ക് 10 ഗ്രാമിൻ്റെ വില 2,500 രൂപയാണ്. ഒരു ഗ്രാമിൻ്റെ വില 250 രൂപയും.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് അസോസിയേഷനാണ് കേരളത്തിൽ സ്വർണവില അതാത് ദിവസത്തേത് നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിലയ്‌ക്ക് അനുസൃതമായിട്ടാണ് വിലകൾ നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിപണി നിരക്കുകൾ, യുഎസിൻ്റെ ഇറക്കുമതി തീരുവ, നികുതി ചുമത്തൽ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം സ്വർണ വിലയിലെ മാറ്റങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിങ്ങൾ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസമാണ് സ്വർണത്തിന് വില കൂടുന്നതെങ്കിൽ ബുക്കിംങ് ദിവസത്തെ വിലയെ അടിസ്ഥാനമാക്കി സ്വർണം വാങ്ങാവുന്നതാണ്. ബുക്ക് ചെയ്‌ത ദിവസത്തേക്കാൾ വില കുറയുകയാണെങ്കിൽ ബുക്കിംങ് നടത്തിയവർക്ക് അന്നത്തെ വിലയിൽ സ്വർണം വാങ്ങാവുന്നതാണ്.
സ്വർണ വില കൂടുന്നതിൻ്റെ കാരണങ്ങൾ
ആഗോള സാമ്പത്തിക രാഷ്‌ട്രീയ അനിശ്ചിതത്വം സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുണ്ട് എന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു. റഷ്യ-യുക്രെയ്‌ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുഎസ് ഭരണകൂടത്തിൻ്റെ പുതിയ ദേശീയ സുരക്ഷാ നയങ്ങളും ഇതിന് കാരണമാകുന്നു. തന്നെയുമല്ല ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിൻ്റെ വില വർധിക്കാൻ കാരണമാകുന്നു.
യുഎസിൻ്റെ പലിശ നിരക്കിലെ മാറ്റങ്ങൾ ഡോളറിൻ്റെ മൂല്യത്തെ ബാധിക്കുന്നു. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് വർധിപ്പിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും ബാധകമാണ്. തന്നെയുമല്ല ദീപാവലി, വിവാഹ ഉത്സവ സീസണുകൾ എന്നിവ ഇന്ത്യയിൽ സ്വർണത്തിന് വൻ ഡിമാൻഡാണ് സൃഷ്‌ടിക്കുന്നത്.








