നൂറ്റാണ്ടിന്റെ മഹാത്ഭുതമെന്നാണ് വൈദ്യശാസ്ത്ര ലോകം ഈ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ലോകമാകമാനം, പ്രത്യേകിച്ച് ദുരന്ത മേഖലകൾ, യുദ്ധ മേഖലകൾ, വിദൂരങ്ങളിലുള്ള ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ഈ രക്തത്തിന്റെ ഉപയോഗം ഒരു അനുഗ്രഹമായി തന്നെ മാറും.എല്ലാ രക്തഗ്രൂപ്പുകളുമായും പൊരുത്തപ്പെടുന്നതും രണ്ട് വർഷം വരെ മുറിയിലെ താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്നതുമായ രക്തമാണ് ജപ്പാനിലെ നാര മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്.
എല്ലാ രക്തഗ്രൂപ്പുകൾക്കും അനുയോജ്യമാണ്, അതിനാൽ രക്തദാനത്തിനുള്ള ഗ്രൂപ്പ് പൊരുത്തം അനിവാര്യമല്ല. ഇതിന് തണുപ്പിൽ സൂക്ഷിക്കേണ്ടതില്ല, കൂടാതെ 2 വർഷം വരെ റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുവാനും കഴിയും.
2025 അവസാനത്തോടെ രക്തം ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.
സ്വാഭാവിക രക്തത്തിൽ നിന്നു വ്യത്യസ്തമായി പർപ്പിൾ കലർന്ന ചുവപ്പ് നിറമാണ് ഈ രക്തത്തിന് . നാര മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഹിരോമി സകായിയുടെ നേതൃത്വത്തിലാണ് ഈ പരീക്ഷണം വിജയകരമായ രീതിയിൽ മുന്നോട്ടു പോകുന്നത്.സ്വാഭാവിക രക്തത്തിലേതു പോലെ ചുവന്ന രക്താണുക്കൾ, ഹീമോഗ്ലോബിൻ എന്നിവ കൃത്രിമ രക്തത്തിലും ഉണ്ടാകും. ശരീരത്തിന്‍റെ എല്ലാ ഭാഗത്തും ഓക്സിജൻ എത്തിക്കുന്നതും മാലിന്യം നീക്കം ചെയ്യുന്നതുമാണ് സ്വാഭാവിക രക്തത്തിന്‍റെ ധർമങ്ങൾ.
ഇത് ഏതു ഗ്രൂപ്പുകാർക്കും നൽകാം എന്ന പ്രത്യേകതയുണ്ട്. സൂക്ഷിക്കാനും എളുപ്പമാണ്. കൂടാതെ അന്തരീക്ഷ ഊഷ്മാവിൽ പോലും രണ്ടു വർഷം വരെ കേടു കൂടാതെ സൂക്ഷിക്കാം. മനുഷ്യരിൽ നിന്നുമെടുക്കുന്ന രക്തം 2 ആഴ്ചയിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയില്ല. അണുബാധ ഉണ്ടാകാനുള്ള സാധ്യത തീരെയില്ല. പുറമേ നിന്നുള്ള മനുഷ്യ രക്തം ശരീരം റിജെക്റ്റ് ചില രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കും ഇത് ഉപയോഗിക്കാം.
2019 മുതൽ മൃഗങ്ങളിലും 2020 മുതൽ മനുഷ്യരിലും ജപ്പാൻ കൃത്രിമരക്തം വിജയകരമായി പരീക്ഷിച്ചു വരുന്നു. 2030 ഓടെ ഇത് പുറത്തിറക്കാനാണ് ജപ്പാന്‍റെ ശ്രമം. മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ എടുക്കുന്ന ശുദ്ധീകരിച്ച ഹീമോഗ്ലോബിനാണ് ഇതിന്‍റെ അടിസ്ഥാന ഘടകം. ഇതിൽ നിന്ന് ചുവന്ന രക്താണുക്കളെ വികസിപ്പിച്ചാണ് രക്തസമാനമായ രൂപത്തിലേയ്ക്കു മാറ്റുന്നത്.
രക്തദാനം ലോകമെമ്പാടും വർധിക്കുമ്പോഴും യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ ലോകമെമ്പാടും പതിനായിരക്കണക്കിന് ആളുകൾ മരണപ്പെടുന്നു. ഈ സാഹചര്യത്തിൽ കൃത്രിമ രക്തത്തിന്‍റെ കണ്ടെത്തൽ വലിയൊരു വഴിത്തിരിവാണ്. ഇതോടെ ലോകത്തിൽ ആദ്യമായി കൃത്രിമരക്തം വിജയകരമായി അവതരിപ്പിച്ച രാജ്യമായി ജപ്പാൻ മാറും.
ഒരു നോബൽ സമ്മാനത്തിന് അർഹം എന്നതിലുപരി മാനവരാശിയുടെ മുന്നോട്ട് പോക്കിന്ന് ഈ കണ്ടുപിടുത്തം വലിയ ഒരു വഴിത്തിരിവ് സൃഷ്ടിക്കും എന്നുറപ്പാണ്…







