അ‍ജ്ഞാതമായിരുന്ന ഫ്ലോറൻ്റീൻ ഡയമണ്ട് (Florentine Diamond ) കാനഡയിലെ ബാങ്ക് ലോക്കറിൽ !

0
30

ലോകത്തു ഖനനം ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ വജ്രങ്ങളിലൊന്നാണ് ഫ്ലോറൻ്റീൻ ഡയമണ്ട്. ഫ്ലോറൻ്റീൻ ഡയമണ്ട് (Florentine Diamond)ഏകദേശം 137.27 കാരറ്റ് തൂക്കമുള്ള, ഇളം മഞ്ഞ നിറമുള്ളതും പച്ച നിറത്തിലുള്ള വരകളോടുകൂടിയതുമായ ഒരു വലിയ വജ്രമാണ്.  കാണാതായ വിലപ്പെട്ട വസ്തുക്കളുടെ കൂട്ടത്തിൽ ഇത് ഉൾപ്പെടുന്നു.  ഇളം മഞ്ഞ നിറമാണ് ഇതിന്റെ ഏറ്റവും സ്പഷ്ടമായ പ്രത്യേകതകളിലൊന്ന്.  ഇതിൽ ഇഴചേർന്ന് പച്ച നിറത്തിലുള്ള വരകളും കാണാം.

തെലങ്കാനയിലെ ഗോൽകോണ്ടയിൽനിന്നു ഖനനം ചെയ്തെടുത്ത ഫ്ലോറൻ്റീൻ വജ്രം വിജയനഗര സാമ്രാജ്യത്തിലെ ഒരു രാജാവിന്റെ  കൈവശമായിരുന്നു. വിജയനഗര സാമ്രാജ്യത്തിലെ രാജാവിന്റെ കൈവശമുണ്ടായിരുന്ന ഈ  വജ്രം,  പിന്നീട് ഗോവയിലെ പോർച്ചുഗീസ് ഗവർണറായ ലുഡോവികോ കാസ്ട്രോ വാങ്ങുകയായിരുന്നു.  ഇത് ഫ്രാൻസിലെ ഡ്യൂക്കായ ചാൾസ് ദ ബോൾഡിന്റെ കൈവശമെത്തി. യുദ്ധവീരനായ ചാൾസ് ഈ രത്നത്തിന് അദ്ഭുത സിദ്ധികളുണ്ടെ ന്നും,  തന്നെ സംരക്ഷിക്കുന്നത് ഈ രത്നത്തിന്റെ ശക്തിയാണെന്നും വിശ്വസിച്ചിരുന്നു.  1477ൽ നാൻസി യുദ്ധത്തിൽ ചാൾസ് സ്വിസ് പടയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിന്നീട്,  ഫ്ലോറന്റൈൻ വജ്രം ഇറ്റലിയിലെ ഫ്ലോറൻസിലേക്കു പോയി, ശേഷം    ഇറ്റലിയിലെയും ഫ്രാൻസിലെയും പല രാജാക്കൻമാരിലൂടെ കൈമാറപ്പെട്ട്  ഈ വജ്രം ഓസ്ട്രിയയിലെ  ചക്രവർത്തിനിയുടെ കൈവശമെത്തി, വിയന്നയിലെ ഹാപ്സ്ബർഗ് കൊട്ടാര രത്നങ്ങളുടെ ഭാഗമായി . ഒന്നാം ലോകയുദ്ധത്തിൽ ഓസ്ട്രോ–ഹംഗറി സാമ്രാജ്യം തകർന്നു. ഹാപ്സ്ബർഗ് കൊട്ടാരത്തിന്റെ അനന്തരാവകാശികൾ ഈ  വജ്രം സ്വിറ്റ്സർലൻഡിലെത്തിച്ചു. പിന്നീട് ഫ്ലോറന്റൈൻ വജ്രം ആരും കണ്ടിട്ടില്ല. വജ്രത്തിന് എന്തു സംഭവിച്ചെന്നത് വലിയ നിഗൂഢതയാണ്. ചാൾസ് ഒന്നാമന്റെ നിർദേശപ്രകാരം അനന്തരാവകാശികൾ വജ്രം സ്വിറ്റ്സർലൻഡിലെത്തിച്ചു. ശേഷം ഇതിന്  എന്തു സംഭവിച്ചെന്ന് അറിയില്ലായിരുന്നു….

ഒരു നൂറ്റാണ്ടിലേറെയായി അ‍ജ്ഞാതമായിരുന്ന ഫ്ലോറന്റൈൻ വജ്രം കാനഡയിലെ ക്യുബെക്കിലുള്ള ഒരു ബാങ്ക് ലോക്കറി ൽ സൂക്ഷിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തൽ. ഓസ്ട്രിയയിലെ ഹാബ്സ്ബർഗ് സാമ്രാജ്യത്തിന്റെ അവസാന രാജാവായിരുന്ന ചാൾസ് ഒന്നാമന്റെ ഭാര്യ സിറ്റയാണ് ഇതിവിടെ എത്തിച്ചത്. രാജാവ് മരിച്ച് 100 വർഷം  കഴിഞ്ഞേ വജ്രം പുറത്തെടുക്കാവൂവെന്ന് സിറ്റ മക്കളോടു നിഷ്കർഷിച്ചിരുന്നു. ആ കാലയളവിനു ശേഷം രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങൾ കഴിഞ്ഞദിവസം ലോക്കർ തുറക്കുകയും  വജ്രം പുറത്തെടുത്തു പരിശോധിക്കുകയും ചെയ്തു;  ന്യൂയോർക്ക് ടൈംസിന്റെ പ്രത്യേക റിപ്പോർട്ട് പറയുന്നു.

ചരിത്രത്തിന് നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടിരുന്ന ഒരു പ്രശസ്തമായ വജ്രം, പതിറ്റാണ്ടുകളായി കനേഡിയൻ ബാങ്ക് നിലവറയ്ക്കുള്ളിൽ ഇരുന്നുകഴിഞ്ഞ് ഇപ്പോൾ പുറത്തുവന്നതിൽ അതിശയിക്കാനില്ല. “നല്ല സിട്രോൺ” നിറത്തിൽ തിളങ്ങുന്ന 137 കാരറ്റ് പിയർ ആകൃതിയിലുള്ള കല്ലായ ഫ്ലോറന്റൈൻ വജ്രം നൂറ്റാണ്ടുകളായി യൂറോപ്യൻ രാജകുടുംബത്തെ അലങ്കരിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here