ബിഹാറിലെ ജനങ്ങള്‍ പുത്തന്‍ സര്‍ക്കാരിനായി അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് തേജസ്വി യാദവ്

0
32

പട്‌ന: വിദ്യാഭ്യാസത്തിനും തൊഴിലിനും ആരോഗ്യ പരിചരണത്തിനുമായി ആര്‍ക്കും എങ്ങോട്ടും പോകേണ്ടാത്ത സംസ്ഥാനമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിഹാറിനെ മാറ്റിയെടുക്കുമെന്ന് രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ രംഗത്തും സ്വയം പര്യാപ്‌തമാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശികതലത്തില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിക്കും.

ഇത്തവണ മഹാഗട്‌ബന്ധന്‍ വിജയിക്കുമെന്നും തേജസ്വി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലുള്ള സര്‍ക്കാര്‍ ഒന്ന് മാറിക്കിട്ടാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും അനുഭവിക്കുന്ന സംസ്ഥാനമാണ് ബിഹാറെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കുറഞ്ഞ ആളോഹരി വരുമാനവും മോശം വിദ്യാഭ്യാസ, ആരോഗ്യ പരിരക്ഷ സംവിധാനവും നിലവിലുള്ളത് ഇവിടെയാണ്. ആവശ്യത്തിന് ഫാക്‌ടറികളും വ്യവസായങ്ങളും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ ഇവിടെ നിന്ന ആളുകള്‍ വന്‍ തോതില്‍ മറ്റിടങ്ങളിലേക്ക് തൊഴിലിനും പഠനത്തിനും ചികിത്സകള്‍ക്കുമായി കുടിയേറുന്നുവെന്നും തേജസ്വി ചൂണ്ടിക്കാട്ടി.

പല കാര്യങ്ങളിലും ബിഹാര്‍ ഏറെ പിന്നാക്കമാണ്. അതേ സമയം റാങ്കിങില്‍ ഏറെ മുന്നിലുള്ള കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി വളരെ മെച്ചമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താരതമ്യം ചെയ്യുമ്പോള്‍ ബിഹാര്‍ ഏറെ താഴെയാണ്.

തൊഴിലില്ലായ്‌മ: ബിഹാറിലെ യുവാക്കളുടെ ഏറ്റവും വലിയ ആശങ്ക

ബിഹാര്‍ ഗുരുതര തൊഴിലില്ലായ്‌മ നേരിടുന്നുണ്ട്. 2024-25 സാമ്പത്തിക സര്‍വേ പ്രകാരം സംസ്ഥാനത്തെ മൊത്തം തൊഴിലില്ലായ്‌മ നിരക്ക് 3.4ശതമാനമാണ്. ദേശീയ ശരാശരിയായ 3.2ശതമാനത്തെക്കാള്‍ കൂടുതലാണിത്.

നാഗരിക യുവാക്കളുടെ(പതിനഞ്ചിനും 29നുമിടയില്‍ പ്രായമുള്ളവര്‍) ഇടയില്‍ തൊഴിലില്ലായ്‌മ നിരക്ക് 10.8ശതമാനമാണ്. ഇതാണ് അന്യനാടുകളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ കാരണമെന്നും തേജസ്വി ചൂണ്ടിക്കാട്ടി. ദേശീയതലത്തില്‍ തൊഴിലില്ലായ്‌മ2023-24ല്‍ 3.2ശതമാനത്തിലേക്ക് കുറഞ്ഞു. 2017-18ല്‍ ഇത് ആറ് ശതമാനമായിരുന്നു.

ഗുജറാത്തും(3.0ശതമാനം)ഡല്‍ഹിയും(1.3ശതമാനം) ആണ് തൊഴിലില്ലായ്‌മ നിരക്കില്‍ ബിഹാര്‍ കഴിഞ്ഞാല്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. പ്രാദേശിക തലത്തില്‍ തൊഴിലുകള്‍ സൃഷ്‌ടിച്ച് യുവാക്കള്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത് തടയുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ദാരിദ്ര്യം ഗൗരവമേറിയ വെല്ലുവിളി

ദേശീയതലത്തില്‍ ദാരിദ്ര്യം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. നീതി ആയോഗിന്‍റെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം ദാരിദ്ര്യ നിരക്ക് 2024ല്‍ അഞ്ച് ശതമാനത്തിന് താഴേക്ക് എത്തിയിട്ടുണ്ട്. 1710 ലക്ഷം ജനങ്ങള്‍ ദാരിദ്ര്യ മുക്തരായെന്ന്2025 ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നീതി ആയോഗിന്‍റെ ബഹുതല ദാരിദ്ര്യ സൂചിക 2023 പ്രകാരം ബിഹാറിലെ 33.76ശതമാനം ജനതയും ബഹുതല ദാരിദ്ര്യം അനുഭവിക്കുന്നവരാണ്.

ബിഹാില്‍ 2015-16 2019-21 വര്‍ഷത്തിനിടയില്‍ ദാരിദ്ര്യം 51.89 ശതമാനത്തില്‍ നിന്ന് 33.76ശതമാനത്തിലേക്ക് ഇടിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ബിഹാറിലെ 3.77കോടി ജനങ്ങള്‍ ദാരിദ്ര്യ മുക്തരായി. എങ്കിലും സംസ്ഥാനം കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതില്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. കേരളത്തിലും കര്‍ണാടകത്തിലും യഥാക്രമം രണ്ട്, മൂന്ന് ശതമാനമാണ് ദാരിദ്ര്യ നിരക്ക്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം തന്നെയാണ് തന്‍റെ പ്രധാന ലക്ഷ്യമെന്നും തേജസ്വി വ്യക്തമാക്കി.

ആളോഹരി വരുമാനം ഏറ്റവും കുറവ്

ദേശീയ ശരാശരിയുടെ കേവലം മുപ്പത് ശതമാനം മാത്രമാണ് ബിഹാറിലെ പ്രതീശീര്‍ഷ വരുമാനം. 2024-25ല്‍ ബിഹാറിലെ എന്‍എസ്‌ഡിപി ആളോഹരി വരുമാനം 60,180 രൂപയാണ്. അതേസമയം ദേശീയ ശരാശരി 205,579 രൂപയാണ്. രാജ്യത്ത് ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് ബിഹാര്‍. തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളും. വികസനപ്രവര്‍ത്തനങ്ങളിലൂടെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വരുമാനം വര്‍ദ്ധിപ്പിക്കും.

ബിഹാറിലെ വിദ്യാഭ്യാസം

പിഎല്‍എഫ്എസ് 2023-24 പ്രകാരം രാജ്യത്തെ സാക്ഷരത നിരക്ക് 2025ല്‍ 74.3ശതമാനമാണ്. 98.2ശതമാനവുമായി ബിഹാറാണ് മുന്നില്‍. ഇവര്‍ 2025 മെയില്‍ സമ്പൂര്‍ണ സാക്ഷര പദവി കൈവരിച്ചിരുന്നു. തൊട്ടുപിന്നാലെ 95.3ശതമാനവുമായി കേരളമുണ്ട്. ബിഹാറിലെ സാക്ഷരത നിരക്ക് 74.3ശതമാനം മാത്രമാണ്. ഇത് കുറഞ്ഞ നിരക്കുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്. 2025 ജൂണില്‍ പുറത്ത് വന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ ബിഹാറാണ് ഏറ്റവും താഴെയുള്ള സംസ്ഥാനം. അതേസമയം ഇതില്‍ ഒരു സംസ്ഥാനത്തിനും ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടാനായിട്ടില്ല. എല്ലാ സംസ്ഥാനങ്ങളു മെച്ചപ്പെടേണ്ടതുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ബിഹാറിലെ ഡോക്‌ടര്‍മാരുടെ ദൗര്‍ലഭ്യം

ആയിരം രോഗികള്‍ക്ക് ഒരു ഡോക്‌ടര്‍ ഉണ്ടാകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം. ദേശീയതലത്തില്‍ 2025ഓടെ ഇ് 811 പേര്‍ക്ക് ഒരു ഡോക്‌ടര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ബിഹാറിലാകട്ടെ രണ്ടായിരം പേര്‍ക്ക് ഒരു ഡോക്‌ടര്‍ എന്ന നിരക്കിലാണ് ഉള്ളതെ്ന് 2024ലെ സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗോവയില്‍ ഓരോ 353 പേര്‍ക്കും ഒരു ഡോക്‌ടര്‍ എന്ന നിരക്കിലുണ്ട്. കര്‍ണാടകയില്‍ 457പേര്‍ക്ക് ഒരു ഡോക്‌ടറുണ്ട്. കേറളത്തില്‍ 509 പേര്‍ക്ക് ഒരു ഡോക്‌ടര്‍എന്നതോതിലാണ് ഉള്ളത്.

ബിഹാറില്‍ ഉത്പാദനം കുറവ്

സംസ്ഥാനത്ത് ഉത്പാദന വളര്‍ച്ച കുറവാണെന്ന് തേജസ്വി യാദവ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വാണിജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തനിക്ക് പല പദ്ധതികളുമുണ്ട്. ബിഹാറിലെ വെല്ലുവിളികള്‍ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് തേജസ്വിക്ക് കൃത്യമായ പദ്ധതികളുണ്ടെന്ന് തന്നെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here