ഓൾ ഹാലോസ് ഈവ് ( Halloween, ഹാലോവീൻ )

0
34

ഹാലോവീൻ എന്നത് പാശ്ചാത്യ ക്രിസ്തുമതത്തിലെ വിശുദ്ധരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31-ന് ആഘോഷിക്കുന്ന ഒരു വാർഷിക ഉത്സവമാണ്. ഈ ദിവസം ആളുകൾ പേടിപ്പെടുത്തുന്ന വേഷങ്ങൾ ധരിക്കുകയും വീടുകളിൽ അലങ്കാരങ്ങൾ ഒരുക്കുകയും ചെയ്യാറുണ്ട്. കുട്ടികൾ വീടുതോറും കയറി ഇറങ്ങി “ട്രിക്ക് ഓർ ട്രീറ്റ്” (വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു, ഇതിൽ ട്രീറ്റ് എന്നാൽ സമ്മാനം എന്നാണ് അർത്ഥമാക്കുന്നത്. 31 ഓൾ സെയിന്റ്‌സ് ഈവ് അല്ലെങ്കിൽ ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെട്ടിരുന്നത്, കാലക്രമേണ ആ പേര് ഹാലോവീൻ ആയി ചുരുങ്ങി. ഒക്ടോബർ 31 ന് ഹാലോവീൻ, നവംബർ 1 ന് ഓൾ സെയിന്റ്‌സ് ദിനം, നവംബർ 2 ന് ഓൾ സോൾസ് ദിനം എന്നിവയ്‌ക്കൊപ്പം, ഇതിനെ ചിലപ്പോൾ മൊത്തത്തിൽ ആൾഹാലോടൈഡ് എന്ന് വിളിക്കുന്നു.

പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ അഥവാ ഓൾ ഹാലോസ് ഈവ്, . ഈ പദം ആംഗലേയ വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ (Hallow), വൈകുന്നേരം എന്നർത്ഥമുള്ള ഈവെനിങ് (evening) എന്നീ പദങ്ങളിൽനിന്നു രൂപംകൊണ്ടതാണ്.

ആത്മാക്കളുടെ ദിനമാണ് ഹാലോവീൻ (Halloween Day) .  ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ (Ghosts)വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളിൽ അവരെ സ്വീകരിക്കാൻ ഏവരും ഒരുങ്ങും.  പ്രധാനമായും കെൽറ്റിക് വിശ്വാസങ്ങൾ (Celtic Culture)  പ്രകാരമാണ് ഈ ദിവസം ആഘോഷിക്കുന്നത്. അമേരിക്കയിലും, യൂറോപ്പ്യൻ രാജ്യങ്ങളിലുമാണ് ഇത് ആഘോഷിക്കാറുള്ളത്.

വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങൾ , മത്തങ്ങ ഉപയോഗിച്ചുള്ള തല ,കാക്ക ,എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. കുട്ടികൾ ഓരോ വീടുകളിലും പോയി “ട്രിക്ക് ഓർ ട്രീറ്റ്” (വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി.

അയർലണ്ടിൽ, ഹാലോവീനെ സാംഹൈൻ എന്നാണ് അറിയപ്പെടുന്നത്.  ഇതിന്റെ അർദ്ധം വേനലിന്റെ അവസാനമമെന്നാണ്. അയർലണ്ടിൽ മാത്രമല്ല, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും — പ്രത്യേകിച്ച് വടക്കൻ അക്ഷാംശങ്ങളിൽ — ഹാലോവീൻ വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നുണ്ട്. കെൽറ്റിക് പാരമ്പര്യത്തിൽ ഹാലോവീൻ ദിനത്തിൽ ദുഷ്ടാത്മാക്കളെ അകറ്റാൻ തീ കത്തിക്കുന്നതും  ശൈത്യകാലത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.  സാധാരണയായി ശൈത്യം നിരവധി രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിനെ അകറ്റാനാണ് തീ കൊളുത്തുന്നതെന്നും വിശ്വാസമുണ്ട്.

  • പേരും ഉത്ഭവവും:

“ഹാലോ” (വിശുദ്ധൻ) എന്ന വാക്കിൽ നിന്നും “ഈവ്” (വൈകുന്നേരം) എന്ന വാക്കിൽ നിന്നും രൂപം കൊണ്ടതാണ് ഹാലോവീൻ എന്ന വാക്ക്. ഇത് പഴയ കെൽറ്റിക് ഉത്സവമായ “സാംഹൈൻ” ൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

  • ആഘോഷ രീതികൾ:
    • വേഷവിധാനം:കുട്ടികളും മുതിർന്നവരും പ്രേതങ്ങൾ, മന്ത്രവാദിനികൾ, അസ്ഥികൂടങ്ങൾ തുടങ്ങിയ ഭയാനകമായ വേഷങ്ങൾ ധരിക്കുന്നു.
    • അലങ്കാരങ്ങൾ:വീടുകൾക്ക് മുന്നിൽ അസ്ഥികൂടങ്ങൾ, മത്തങ്ങ കൊണ്ടുണ്ടാക്കിയ തലകൾ, കാക്കകൾ തുടങ്ങിയവ ഉപയോഗിച്ച് അലങ്കരിക്കുന്നു.
    • ട്രിക്ക് ഓർ ട്രീറ്റ്:കുട്ടികൾ വേഷം ധരിച്ച് വീടുകളിൽ പോയി മിഠായി ചോദിക്കുന്നു. ഇത് ഏറ്റവും പ്രധാനപ്പെട്ട ഒരു ഹാലോവീൻ ആഘോഷരീതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here