ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി, മുൻ ഹോക്കി താരം മാനുവൽ ഫ്രഡറിക്ക് അന്തരിച്ചു

0
26

ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രഡറിക്ക് അന്തരിച്ചു. ബെംഗളൂരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

1972-ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു മാനുവൽ ഫ്രഡറിക്ക്. 2019 ലെ ധ്യാൻചന്ദ് അവാർഡ് ജേതാവുമായിരുന്നു.

ഭാര്യ: പരേതയായ ശീതള. മക്കൾ: ഫ്രെഷീന പ്രവീൺ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കൾ: പ്രവീൺ, ടിനു തോമസ്.

LEAVE A REPLY

Please enter your comment!
Please enter your name here