എൻ്റെ വൈകല്യം ബലഹീനതയല്ല, പോളിയോ ബാധിതന്‍ കരസ്ഥമാക്കിയത് ഏഷ്യൻ യൂത്ത് പാരാ ഗെയിംസ് സെലക്ഷന്‍

0
31

ശക്തമായ ദൃഢനിശ്ചയവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ആര്‍ക്കും ഏത് തടസങ്ങളെയും മറി കടക്കാം. കഠിനധ്വാനം കൊണ്ട് സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ആര്‍ക്കും കഴിയും. തൻ്റെ വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് നേരിട്ടയാളാണ് ഭിന്നശേഷിക്കാരനായ സോങ്കോ പഹാന്‍.

ഖുന്തിയിലെ ഒരു ആദിവാസി കർഷക കുടുംബത്തിലെ പതിനേഴുകാരനാണ് ഇന്ത്യയെ പ്രതിനിധീകരിച്ച പഹാന്‍. യൂത്ത് പാരാ ഗെയിംസിൽ തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ മിടുക്കൻ. തൻ്റെ പരിമിതികളെ കാറ്റില്‍ പറത്തിയാണ് പഹാൻ്റെ ജീവിതയാത്ര.

ഇന്ത്യയ്‌ക്ക് അഭിമാനമായ ഈ അമ്പെയ്‌ത്ത് താരത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയല്ല. മുള വില്ലുകൊണ്ട് അമ്പെയ്ത്ത് പഠിച്ചാണ് പഹാൻ്റെ തുടക്കം. ഇന്ത്യൻ അമ്പെയ്ത്ത് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റിൻ്റേയും മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെയും അഭിനന്ദനങ്ങളും പഹാനെ തേടിയെത്തി.

ഖുന്തി ജില്ലയിലെ വളരെ പിന്നാക്കം നിൽക്കുന്ന ഷിൽഡ ഗ്രാമത്തിലാണ് സോങ്കോ പഹാൻ ജനിച്ചത്. പോളിയോ ബാധിതനാണ് അവൻ. നടക്കാൻ കഴിയാത്ത സോങ്കോയ്ക്ക് അമ്പെയ്ത്ത് ഒരു വിദൂര സ്വപ്‌നമായിരുന്നു. എന്നാൽ 2023 ൽ അവന്‍ തൻ്റെ സ്വപ്‌നത്തെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചു.

2025 ൽ, ജയ്‌പൂരിൽ നടന്ന ദേശീയ പാരാ അമ്പെയ്ത്ത് മത്സരത്തിൽ വെള്ളി മെഡൽ നേടി പഹാൻ ജാർഖണ്ഡിന് അഭിമാനമായി മാറി. ദുബായിൽ നടക്കുന്ന ഏഷ്യൻ യൂത്ത് പാരാ ഗെയിംസിനുള്ള ഇന്ത്യൻ ആർച്ചറി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് ആരംഭിച്ച സോങ്കോയുടെ യാത്രയ്ക്ക് മുൻ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ശശി രഞ്ജൻ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ പിന്തുണ നൽകി.

ആർച്ചറി ഉപകരണങ്ങളുടെ വില പലപ്പോഴും അവനൊരു വെല്ലുവിളിയായിരുന്നു. പക്ഷേ പരിശീലകൻ ഡാനിഷ് അൻസാരി അവനൊരു ആർച്ചറി കിറ്റ് സമ്മാനമായി നല്‍കി. ആ ഉപകരണങ്ങൾ ഉപയോഗിച്ച് സോങ്കോ പരിശീലനം തുടരുകയും ഇന്ത്യൻ ടീം സെലക്ഷൻ ട്രയൽസിന് വിജയകരമായി യോഗ്യത നേടുകയും ചെയ്‌തു.

“ഞാൻ ഒരിക്കലും ഇന്ത്യൻ ടീമിൻ്റെ ഭാഗമാകുമെന്ന് കരുതിയിരുന്നില്ല. കോച്ച് ഡാനിഷ് അൻസാരി ആദ്യമായി എനിക്ക് ആർച്ചറി ഉപകരണങ്ങള്‍ തന്നപ്പോൾ ഒരു ദിവസം ഞാന്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സ്വപ്‌നം കണ്ടിരുന്നു. ഇപ്പോൾ എനിക്ക് ദുബായിലേക്ക് പോകാൻ അവസരം ലഭിച്ചു. എൻ്റെ രാജ്യത്തിനായി ഒരു മെഡൽ നേടാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ശാരീരിക ബുദ്ധിമുട്ട് ബലഹീനതയല്ല, അത് എൻ്റെ ശക്തിയാണ്,” സോങ്കോ പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസ് റെസിഡൻഷ്യൽ സ്‌കൂള്‍ സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്നതും അനാഥരുമായ കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനമാണ്. ഇവിടെയാണ് സോങ്കോയും പഠിക്കുന്നത്. വിഭവങ്ങളില്ലാത്ത ഒരു സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് സോങ്കോയുടെ പരിശീലകനായ ആശിഷ് കുമാർ പറഞ്ഞു.

എന്നിരുന്നാലും, കുട്ടികളുടെ കായിക വിനോദത്തോടുള്ള അഭിനിവേശവും കഠിനാധ്വാനവും എനിക്കും പ്രചോദനമായി. നേതാജി സുഭാഷ് ചന്ദ്രബോസ് റെസിഡൻഷ്യൽ സ്‌കൂൾ അനാഥർക്കുള്ള ഒരു സ്‌കൂളാണെ’ന്ന് വാർഡനും പ്രിൻസിപ്പലുമായ പ്രതിമാ ദേവി വിശദീകരിച്ചു. നക്‌സൽ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ ഏറിയ പങ്കും പഠിക്കുന്നത്. ഡിപ്പാർട്ട്‌മെൻ്റ് തലത്തിൽ വിഭവങ്ങൾ വർധിപ്പിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട പരിശീലനം കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാർഥികളുടെ വിജയം സുഭാഷ് ചന്ദ്രബോസ് സ്‌കൂളിന് അഭിമാനം

ഇന്ത്യയ്‌ക്ക് അഭിമാനമായി മാറിയ ചില കുട്ടികള്‍ നേതാജി സുഭാഷ് ചന്ദ്രബോസ് റെസിഡൻഷ്യൽ സ്‌കൂളിലുണ്ട്. ഇവിടുത്തെ യുവ പരിശീലകരായ ഡാനിഷും ആശിഷും സ്‌കൂള്‍ മാനേജ്മെൻ്റുമായി സഹകരിച്ച് ഒരു സംരഭം ആരംഭിച്ചു. കുട്ടികളെ കായികരംഗത്ത് ഉൾപ്പെടുത്തുക മാത്രമല്ല, കുട്ടികളെ സ്വാശ്രയത്വത്തിന് പ്രാപ്‌തമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സംരംഭത്തിൻ്റെ ഫലമായി നിരവധി വിദ്യാർഥികൾ ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്. ചിലർ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുന്നു.

ബിർസ മുണ്ടുവിൻ്റെ എസ്‌എ‌ഐയിലേക്കുള്ള യാത്ര

ഖുന്തി ജില്ലയിലെ ഖതംഗ ഗ്രാമത്തിൽ നിന്നുള്ള ബിർസ മുണ്ടുവിന് കുട്ടിക്കാലത്ത് മാതാപിതാക്കളെ നഷ്‌ടമായി. പിന്നീട് വളര്‍ന്നത് അനാഥാലയത്തിലാണ്. അദ്ദേഹത്തിൻ്റെ കഠിനധ്വാനം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലേക്ക് നയിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിൽ ജാർഖണ്ഡിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്.

അമിത് കുമാറിൻ്റെ എസ്‌എ‌ഐയിലേക്കുള്ള യാത്ര

അമിത് കുമാറിൻ്റെ അമ്മ റാഞ്ചിയിൽ ഒരു തൊഴിലാളിയായി ജോലി ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും അമിത് തളരാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിൻ്റെ കഠിനാധ്വാനവും പരിശീലകരുടെ മാർഗ നിർദേശവും എസ്‌എഐയില്‍ സെലക്ഷന്‍ കരസ്ഥമാക്കുന്നതിന് സഹായിച്ചു. ഭാവിയിൽ രാജ്യത്തിനായി ഒരു മെഡൽ നേടണമെന്നാണ് അജിത് കുമാറിൻ്റെ ലക്ഷ്യം.

സുധിർ സംഗ – സ്വർണ മെഡൽ ജേതാവ്

സുധിർ സംഗയുടെ ജീവിതം ദാര്യദ്ര്യം നിറഞ്ഞതായിരുന്നു. വളരെ കഷ്‌ടപ്പെട്ടാണ് അമ്മ സുധീറിനെ വളര്‍ത്തിയത്. എന്നാൽ സുധീർ അമ്പെയ്‌ത്തില്‍ വൈദഗ്‌ധ്യമുള്ള ആളായിരുന്നു.

2025 മാർച്ചിൽ നടന്ന മിനി നാഷണൽ അമ്പെയ്ത്ത് മത്സരത്തിൽ സ്വർണ മെഡൽ നേടി അവൻ സംസ്ഥാനത്തിന് അഭിമാനമായി മാറി. നവംബറിൽ നടക്കാനിരിക്കുന്ന സ്‌കൂൾ നാഷണൽ മത്സരത്തിനായി അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ ജാർഖണ്ഡ് ആർച്ചറി ടീമിലേക്ക് ഇപ്പോൾ തെരഞ്ഞെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here