2025-ലെ പേജ് (PAGE) രാജ്യാന്തര തിരക്കഥാ പുരസ്‌കാരം ലഭിച്ചത് മലയാളിയായ തിരക്കഥാകൃത്ത് അഭിലാഷ് മോഹനാണ്. ഹോളിവുഡിലെ പ്രശസ്തമായ ഈ തിരക്കഥാ മത്സരത്തിൽ വിജയിച്ചതിലൂടെ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായി. ഈ പുരസ്കാരം പുതിയ എഴുത്തുകാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ 20 വർഷമായി, പേജ് അവാർഡ് മത്സരം രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ഏറ്റവും കഴിവുള്ള ചില പുതിയ തിരക്കഥാകൃത്തുക്കളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രശസ്തി നേടിയിട്ടുണ്ട് . അഭിലാഷ് മോഹന്റെ ‘ദി നൈറ്റിംഗേല്‍ ഇന്‍ ബുര്‍ഖ’ എന്ന തിരക്കഥക്കാണ് ഹ്രസ്വചിത്ര വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായത്.
80-ലധികം രാജ്യങ്ങളില്‍നിന്നുള്ള 9,100 എന്‍ട്രികളില്‍നിന്നാണ് അഭിലാഷിന്റെ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടത്. ശക്തമായ അടിച്ചമര്‍ത്തലുകളിലും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിേവശവുമായി ജിവിക്കുന്ന സുബൈദ എന്ന പത്തുവയസ്സുള്ള അഫ്ഗാന്‍ പെണ്‍കുട്ടിയുെട കഥയാണ് ‘ദി നൈറ്റിംഗേല്‍ ഇന്‍ ബുര്‍ഖ’ .
“പേജ് അവാർഡ്‌സിൽ ഭാഗമാവുക എന്നത് അവിശ്വസനീയമായ ഒരനുഭവമാണ്, നിശബ്ദതയും ആവിഷ്ക്കാരവും തമ്മിലുള്ള സംഘർഷ.. സംഘർഷത്തിൽ നിന്നാണ് ദി നൈറ്റിംഗെൽ ഇൻ ബുർഖ പിറന്നത്. ഇത്രയും വിശിഷ്ടമായ ഒരു ജൂറിയുമായി സംവദിക്കാൻ എന്റെ കഥയ്ക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്”- അഭിലാഷ് മോഹൻ പറഞ്ഞു.
ഒരു ഇന്ത്യൻ പൗരന്, പ്രത്യേകിച്ചും ഒരു മലയാളിക്ക് ഈ പുരസ്കാരം ലഭിക്കുന്നത് ഇത് ആദ്യമായാണ്. തിരുവനന്തപുരം സ്വദേശിയാണ് അഭിലാഷ്. അച്ഛൻ: മോഹനചന്ദ്രൻ നായർ, അമ്മ: വി ശശികല, ഭാര്യ: വി ജി വാണി, മകൻ: അഭിനന്ദ്.







