കാരസ്ക്കരത്തിൻ കുരു പാലിലിട്ടാൽ കാലന്തരേ കയ്പ്പ് ശമിപ്പതുണ്ടോ… എന്ന കാവ്യമനോഹര ആഖ്യാനശൈലി ഇന്നും വൈദ്യ മനസ്സുകളെ തഴുകി തലോടി പോരുന്ന ഒന്നാണ്.അത്രയ്ക്കുണ്ട് കാഞ്ഞിരത്തിന്റെ ഔഷധ ഗുണങ്ങൾ. അശ്വതി നാള്കാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് കാഞ്ഞിരം.
🍁🍃🍁🍃🍁🍃🍁🍃
കാഞ്ഞിരത്തിന്റെ ശാസ്ത്രനാമം:Strychnos nux-vomica Linn എന്നാണ്. സംസ്കൃതത്തിൽ ഇതിനെ വിഷദ്രുമ’ ‘വിഷമുഷ്ടി,കാരസ്‌കരം എന്ന പേരിലും അറിയപ്പെടുന്നു. കാഞ്ഞിരം പ്രധാനമായും രണ്ടു തരത്തിൽ അറിയപ്പെടുന്നുണ്ട്… മരകാഞ്ഞിരം, വള്ളി കാഞ്ഞിരം. ഇതു രണ്ടും നമ്മുടെ പറമ്പുകളിൽ കണപ്പെടുന്നതുമാണ്.
ഔഷധഗുണങ്ങൾ
===================
പ്രധാനമായും പാത്തി ചികിത്സക്ക് ഇതിന്റെ തടി ഉപയോഗിക്കുന്നുണ്ട്. ആമ വാതത്തിന്റ പല പ്രശ്നങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ശരീരത്തിന്റെ വിഷ പദാർത്ഥങ്ങളെ ഒക്കെ പുറന്തള്ളാനും ഒക്കെ കാഞ്ഞിരത്തിന്റെ കട്ടിൽ ഉപയോഗിക്കുന്നുണ്ട്.
🍁🍃🍁🍃🍁🍃🍁🍃
കുരു ,വേര്,പട്ട, ഇല മുതലയവ ആണ് ഔഷധ യോഗ്യമായ ഭാഗങ്ങൾ. കാഞ്ഞിരത്തിന്റെ കുരു ശുദ്ധി ചെയ്തു വേണം ഉപയോഗിക്കാൻ.ഗോമൂത്രത്തിൽ 12 മണിക്കൂർ കുരു ഇട്ടു വച്ചാൽ ശുദ്ധി ആവുമെന്ന് പറയപ്പെടുന്നു.
കാഞ്ഞിരത്തിന്റെ പഴം ഉപ്പൂറ്റി വേദന മാറ്റുവാൻ വളരെ നല്ലതാണ്. ചിരട്ട കത്തിച്ചു ഇട്ടു അതിനു മുകളിൽ കാഞ്ഞിരത്തിന്റെ പഴം നിരത്തി ചെറു ചൂടോടെ ചവിട്ടുക അരമണിക്കൂർ ഇങ്ങനെ ചെയ്യണം ഉപ്പൂറ്റി വേദനക്ക് ആശ്വാസം കിട്ടും.
എത്രെ പറഞ്ഞാലും തീരാത്ത ഔഷധഗുണങ്ങൾ കാഞ്ഞിരത്തിനുണ്ട്.നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഇതു ഉപയോഗിക്കുന്നു.കാഞ്ഞിരത്തിന്റെ വടക്കോട്ട് പോയ വേരിന് പേപ്പട്ടി വിഷത്തെയും,മറ്റു വിഷങ്ങളെയും, പലതരത്തിലുള്ള വാത പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ കഴിയുമെന്ന് ആചാര്യമതം







