ഇന്ന് കേരളം സംസ്ഥാന കായികദിനം ആചരിക്കുകയാണ്. കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകനും ആജീവനാന്ത പ്രസിഡന്റുമായിരുന്നജി വി രാജ. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13ആം തീയതിയാണ് സംസ്ഥാനം കായിക ദിനമായി ആചരിക്കുന്നത്. ട്രിവാൻഡ്രം ടെന്നീസ് ക്ലബ്, ഗോൾഫ് ക്ലബ് കമ്മിറ്റി, ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ, വേളി ബോട്ട് ക്ലബ് എന്നിവ സ്ഥാപിച്ചതും ജി വി രാജയായിരുന്നു. പ്രതിഭാശാലിയായ കായികസംഘാടകനുമായിരുന്നു ജിവി രാജ എന്ന ലെഫ്റ്റനന്റ് കേണൽ പിആർ ഗോദവർമ്മ രാജ .
ആൾ ഇന്ത്യ സ്പോർട്സ് കോൺഫറൻസിൽ പങ്കെടുക്കാൻ പാട്യാലയിലെത്തിയ ജിവി രാജ ഒരു 3 സീറ്റർ വിമാനം പറത്തുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. 1971ല്‍ ഇന്ത്യൻ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മീറ്റിംഗില്‍ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രില്‍ 30ന് കുളു താഴ്‌വരയില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. കേരളത്തിന്റെ കായിക മേഖലയുടെ വളർച്ചയ്ക്കു വേണ്ടി ഉള്ള പ്രയത്നങ്ങൾക്കിടയിലാണ് ജിവി രാജയുടെ ജീവൻ പൊലിഞ്ഞതും.
1908 ഒക്ടോബർ 13-നാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ റോയൽ ഹൗസ് ഓഫ് പൂഞ്ഞാറിലായിരുന്നു ജിവി രാജയുടെ ജനനം. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13ആം തീയതിയാണ് സംസ്ഥാനം കായിക ദിനമായി ആചരിക്കുന്നത്. രാജയുടെ ജീവിതം കായിക വിനോദത്തിനും ടൂറിസത്തിനും സമർപ്പിതമായിരുന്നു. അദ്ദേഹം യുവജനങ്ങളെ കായിക മേഖലയിലേക്കെത്താൻ പ്രോത്സാഹിപ്പിച്ചു. 1953-ൽ കേരള സ്പോർട്സ് കൗൺസിൽ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഈ കൗൺസിലിന്റെ പ്രസിഡന്റായി അദ്ദേഹം മരണം വരെ തുടർന്നു. രാജയാണ് ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ സ്ഥാപിച്ചത്.
കേരളത്തിൽ ഗോൾഫ് ക്ലബ് അസോസിയേഷൻ രൂപീകരിച്ചതും അദ്ദേഹം തന്നെ. തിരുവനന്തപുരം ടെന്നീസ് ക്ലബ് സ്ഥാപിച്ചു ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ (BCCI) വൈസ് പ്രസിഡന്റായ ആദ്യത്തെ മലയാളിയാണ് അദ്ദേഹം. ജി വി രാജ കായിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്. കേരളത്തിൽ നിന്നുള്ള ആദ്യ ബിസിസിഐ ഭാരവാഹിയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ടെന്നീസ് ക്ലബ്, ഫ്ലയിംഗ് ക്ലബ് എന്നിവ സ്ഥാപിക്കുന്നതിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.