പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സിൽ ജ​സ്റ്റീസ് അ​രു​ണ്‍ മി​ശ്ര​യു​ടെ ബെ​ഞ്ച് പിന്മാ​റി

0
95

ന്യൂ​ഡ​ൽ​ഹി: അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രാ​യ കോ​ട​തി​യ​ല​ഷ്യ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ ബെ​ഞ്ച് പിന്മാ​റി.സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് വി​ര​മി​ക്കു​ക​യാ​ണെ​ന്നും ഈ ​കേ​സ് വി​ശ​ദ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജ​സ്റ്റി​സ് അ​രു​ണ്‍ മി​ശ്ര വ്യ​ക്ത​മാ​ക്കി. കേ​സ് സെ​പ്റ്റം​ബ​ർ 10ന് ​മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​മെ​ന്നും പു​തി​യ ബെ​ഞ്ചി​നെ ചീ​ഫ് ജ​സ്റ്റീ​സ് തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു

2009-ൽ ​തെ​ഹ​ൽ​ക മാ​സി​ക​യ്ക്ക് ന​ൽ​കി​യ​ അ​ഭി​മു​ഖ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലെ മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രി​ൽ പ​ല​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ന് കാ​ര​ണം.

LEAVE A REPLY

Please enter your comment!
Please enter your name here