നമ്മൾ മലയാളികളുടെ എക്കാലത്തെയും വീക്നെസ് ആണ് ചായ. എവിടെ പോയാലും ചായ ഇല്ലാത്ത ഒരു സൽക്കാരം ചിന്തിക്കാൻ പോലും കഴിയില്ല അല്ലെ ? പലർക്കും എണീറ്റുകഴിഞ്ഞാൽ, ചോറിന് ശേഷം,ചെറിയ ഇടവേളകിൽ ഒക്കെ ചായ വേണം. അത് പാലിട്ട ചായയോ കട്ടൻ ചായയോ എന്തായാലും വേണ്ടില്ല. ഒരു ചായ കുടിക്കാൻ വേണ്ടി മാത്രം അങ്ങ് താമരശ്ശേരി ചുരം വരെ കേറി പോകുന്ന പ്രവണതയും ഒരു ട്രെൻഡ് ആണ്. കട്ടനായാലും പാൽ ചായ ആയാലും ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് കാര്യം. രണ്ടിലും പാർശ്വഫലങ്ങൾ ഉണ്ടെങ്കിലും പാൽ ചായക്കാണ് കൂടുതൽ വീര്യം. പാൽച്ചായ അധികം കുടിക്കുന്നത് ആളുകളിൽ ഉത്കണ്ഠക്കും ഉറക്ക കുറവിനും കാരണമാകുമെന്ന് മുൻപേ പഠനങ്ങൾ തെളിയിച്ചതാണ്, കഫൈൻ ആണ് ഇതിനു കാരണമാവുന്നത്. എന്നാൽ പാൽചായ കുടിക്കുന്നതുകൊണ്ടുള്ള കൂടുതൽ ദോഷഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമിതമായി പാൽചായ കുടിച്ചാൽ ചിലരിൽ മലബന്ധത്തിനും, അസിഡിറ്റിക്കും, തലവേദനക്കും ഒക്കെ കാരണമാക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മർദ്ദം,വയറു വീർത്തുകെട്ടൽ, വയറുവേദന, മുഖക്കുരു എന്നിവക്കും വഴിവെക്കുന്നു.എന്തികൊണ്ടും ഈ ശീലം മാറ്റിയെടുക്കുന്നത് തന്നെയാണ് നല്ലത്. ഇങ്ങനെയൊക്കെ ആണെങ്കിലും കാലങ്ങളായുള്ള ശീലങ്ങൾ പെട്ടന്നൊന്നും മാറ്റിയെടുക്കാൻ സാധിക്കില്ല എന്നത് സത്യമാണ്. പക്ഷേ മാറ്റേണ്ട ശീലങ്ങൾ മാറ്റിയല്ലേ പറ്റു…









