പലസ്‌തീനിനെ സ്വതന്ത്ര രാഷ്‌ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാന്‍സ്

0
37

ലസ്‌തീനിനെ സ്വതന്ത്ര രാഷ്‌ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാന്‍സും. ഐക്യരാഷ്‌ട്ര സഭയിലാണ് ഫ്രഞ്ച് ഇമ്മാനുവല്‍ മാക്രോണ്‍ ഇക്കാര്യം അറിയിച്ചത്. സമാധാനത്തിനുള്ള സമയം എത്തിയിരിക്കുന്നുവെന്നും ഗാസയിലെ യുദ്ധം ന്യായീകരിക്കാന്‍ ആകില്ലെന്നും മാക്രോണ്‍ പറഞ്ഞു.

കാനഡ, ഓസ്‌ട്രേലിയ, യുകെ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ പലസ്‌തീനിനെ കഴിഞ്ഞ ദിവസം രാഷ്‌ട്രമായി അംഗീകരിച്ചിരുന്നു. ബെല്‍ജിയം, മാള്‍ട്ട, അന്‍ഡോറ, സാന്‍ മറിനോ, ബെല്‍ജിയം, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളും ഉടന്‍ പലസ്‌തീനിനെ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇറ്റലിയില്‍ വന്‍ പ്രതിഷേധങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പലസ്‌തീനിനെ സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അതേസമയം ജനറല്‍ അസംബ്ലിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ പലസ്‌തീന്‍ സ്റ്റേറ്റ് എന്ന ആവശ്യം ഉന്നയിച്ചു. പലസ്‌തീന്‍ രാഷ്‌ട്രം വേണമെന്ന് പോര്‍ച്ചുഗല്‍ പ്രസിഡന്‍റ് മാര്‍സെല്ലോ റെബെല്ലോ ഡിസൂസയും ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here