സ്വർണക്കടത്ത് കേസ് ; നാല് പേരെ കൂടി എൻഐഎ പ്രതി ചേർത്തു

0
122

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ നാല് പേരെ കൂടി പ്രതി ചേർത്തു. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ അബ്ദുൾ ഹമീദ്, അബൂബക്കർ, ഷമീം എം എ, ജിപ്‌സൽ സി വി എന്നിവരെയാണ് എൻഐഎ പുതുതായി പ്രതി ചേർത്തിരിക്കുന്നത്.

ഇതോടെ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ 24 ആയി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here