വ്യക്തിജീവിതവും ജോലിയും തമ്മില്‍ ബാലന്‍സ് ഇല്ലാതെ വരുമ്പോഴാണ് മാനസിക സമ്മര്‍ദം വര്‍ധിക്കുന്നത്.
ഹൈദരാബാദ്: ‘സോഫ്റ്റ്‌വെയർ ജീവനക്കാർ ആഡംബര ജീവിതം ആസ്വദിക്കുന്നു. ലക്ഷക്കണക്കിന് രൂപ ശമ്പളം നേടുന്നു’ എന്നത് പലപ്പോഴും കേൾക്കാറുള്ള കാര്യമാണ്. ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും നിരവധിപേര്‍ മാനസിക സമ്മർദത്തിലാണെന്ന് പഠനങ്ങള്‍ പറയുന്നു.
ജോലിയും വ്യക്തിജീവിതവും തമ്മില്‍ ബാലന്‍സ് ഇല്ലാതെ വരുമ്പോഴാണ് മാനസിക സമ്മര്‍ദം വര്‍ധിക്കുന്നത്. ഇത് ബേൺഔട്ട് സിൻഡ്രോമിലേക്ക് നയിക്കാനിടയാക്കുന്നുവെന്നും ഓരോ 10 ഐടി ജീവനക്കാരിൽ ഏഴ് പേർക്കും ഈ സിൻഡ്രോം ഉണ്ടെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
ബേൺഔട്ട് സിൻഡ്രോം
കടുത്ത മാനസികവും ശാരീരികവുമായ ക്ഷീണം വ്യക്തികളില്‍ നിയന്ത്രണാതീതമാകുന്ന മാനസിക സമ്മര്‍ദത്തിനിടയാക്കുന്നു. നീണ്ടുനിൽക്കുന്ന ഈ മാനസിക സമ്മര്‍ദത്തിനെ ബേൺഔട്ട് സിൻഡ്രോം എന്ന് വിളിക്കുന്നു.
ലക്ഷണങ്ങൾ
എപ്പോഴും ക്ഷീണം തോന്നുക, കൃത്യസമയത്ത് ഉറങ്ങാൻ കഴിയാതിരിക്കുക, കഠിനമായ തലവേദന, ശാരീരികമായി ദുർബലനാകുക, ജോലിയിൽ താൽപ്പര്യക്കുറവ്, എപ്പോഴും ഉത്കണ്‌ഠ, ഏകാഗ്രതയില്ലായ്‌മ, ഇടയ്ക്കിടെ തെറ്റുകൾ വരുത്തുക, ചെറിയ കാര്യങ്ങളിൽ പോലും അസ്വസ്ഥത തോന്നുക, വിഷാദം, ബന്ധങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു നിൽക്കുക.
പ്രധാന കാരണങ്ങള്‍?
- തൊഴിൽ-ജീവിത സന്തുലിതാവസ്ഥ പാലിക്കാന്‍ കഴിയാത്തത്
- തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ
- മാനസിക സമ്മർദം, ഏകാന്തത
- ഉയർന്ന ജീവിതച്ചെലവ് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ട്
- സാങ്കേതിക മാറ്റങ്ങൾ, പുതിയ കഴിവുകൾ പഠിക്കാനുള്ള സമ്മർദം.
എങ്ങനെ ഇതില്‍ നിന്ന് പുറത്ത് കടക്കാം
- അതിരാവിലെ സൂര്യോദയം കാണുക
- എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കുക
- വ്യായാമം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക
- യോഗയും ധ്യാനവും പരിശീലിക്കുക
- അവധിക്കാലത്ത് മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നതിനുപകരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക
- അധിക സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്ക് നടക്കാന്‍ ശ്രമിക്കുക
-
18 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 67 ശതമാനം പേരും സമ്മർദം ഒഴിവാക്കാൻ ഒന്നിലധികം വഴികൾ തിരഞ്ഞെടുക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം 2022-24 ൽ 150 ശതമാനം വർധിച്ചു. ജെന്‍സി യുവാക്കളില്‍ ഏകദേശം 72 ശതമാനം പേരും അനുഭവപരമായ ക്ഷേമം ആഗ്രഹിക്കുന്നു. രാജ്യത്തെ 43 ശതമാനം സ്ഥാപനങ്ങളിലും ജീവനക്കാരുടെ സമ്മർദം കുറയ്ക്കുന്നതിന് പ്രത്യേക വെല്‍നസ് സെൻ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മദ്യവും പുകവലിയും ഒഴിവാക്കുക
ജീവിതത്തിൽ ചെറിയ സമ്മർദം ഉണ്ടാകുമ്പോഴേക്കും നിരവധി ആളുകള്‍ മദ്യത്തിനും പുകവലിക്കും അടിമയാകാറുണ്ട്. അവ സമ്മർദം കുറയ്ക്കുന്നില്ല. കൂടാതെ ദീർഘകാല മാനസിക ഉത്കണ്‌ഠയിലേക്ക് നയിക്കുന്നതിന് കാരണമാവുകയും ചെയ്യും.
“കൂടാതെ സോഫ്റ്റ് ഡ്രിങ്കുകളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികളും ഫോളിക് ആസിഡും അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നത് ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി സപ്ലിമെൻ്റുകളുടെ ഉപയോഗവും നല്ലതാണ്. ഒരു ദിവസം 5-6 ലിറ്റര്‍ വരെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക” നാഷണൽ ഡയറക്‌ട് കൗൺസിൽ അംഗവും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ ഭാഗവുമായ – പ്രൊഫസർ ഡോ. വിശാൽ അകുല പറഞ്ഞു.







