ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; ടോക്കിയോയിലെ പോരാട്ടത്തിന് 2202 അത്‌ലറ്റുകള്‍

0
73

ടോക്കിയോ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഇന്ന് (സെപ്‌റ്റംബർ 13) ടോക്കിയോയിൽ ആരംഭിക്കും. ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റിക്‌സ് താരങ്ങൾ ഇന്ന് മുതൽ ജപ്പാൻ്റെ കളിക്കളത്തിൽ. 20ാമത് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻ ഷിപ്പിനാണ് ഇന്ന് തിരിതെളിയുക.

2021ൽ ഒളിമ്പിക്‌സ് മത്സരങ്ങളും പാരാലിമ്പിക്‌സ് മത്സരങ്ങളും നടന്ന ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയമാണ് 21വരെ നീളുന്ന ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. ഇത് മൂന്നാം തവണയാണ് ജപ്പാൻ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. 198 രാജ്യങ്ങളിൽ നിന്നുള്ള 2202 അത്‌ലറ്റുകളാണ് 49 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുക.

9 ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൻ്റെ ആദ്യദിനം പുരുഷ വനിതാ 35 കി.മീറ്റർ നടത്തം ഫൈനൽ, പുരുഷ ഷോട്ട്പുട്ട് എന്നിവ നടക്കും. നീരജ് ചോപ്ര നയിക്കുന്ന 19 അംഗ ടീമുണ്ടാകും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് 14 പുരുഷന്മാരും 5 സ്ത്രീകളും അടങ്ങുന്ന 19 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

ചരിത്രത്തിലാദ്യമായി ലോക വേദിയിൽ നാല് പുരുഷ ജാവലിൻ ത്രോ താരങ്ങളെ ഇന്ത്യ അവതരിപ്പിക്കും. ചോപ്ര, പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയാണ്. വൈൽഡ് കാർഡ് വഴിയാണ് താരം യോഗ്യത നേടിയത്. ജാവലിൻ ഇനത്തിൽ ലോക റാങ്കിങ്ങിലൂടെ സ്ഥാനം ഉറപ്പിച്ച സച്ചിൻ യാദവും യശ്‌വീർ സിങ്ങും നീരജിനൊപ്പമുണ്ടാകും.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ സംഘം

പുരുഷന്മാർ – നീരജ് ചോപ്ര, സച്ചിൻ യാദവ്, യഷ്‌വീർ സിങ്, രോഹിത് യാദവ്, മുരളി ശ്രീശങ്കർ, ഗുൽവീർ സിങ്, പ്രവീൺ ചിത്രവേൽ, അബ്‌ദുള്ള അബൂബക്കർ, അനിമേഷ്‌ കുജൂർ, സർവേശ്, തേജസ് ഷിർസെ, സെർവിൻ സെബാസ്റ്റ്യൻ, രാം ബാബു, സന്ദീപ് കുമാർ.

വനിതകൾ – പരുൾ ചൗധരി, അങ്കിത ധ്യാനി, അന്നു റാണി, പ്രിയങ്ക ഗോസ്വാമി, പൂജ.

അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഷെഡ്യൂൾ

ദിവസം 1 – സെപ്‌റ്റംബർ 13

  • പുരുഷ, വനിത 35കി.മീ നടത്തം ഫൈനൽ
  • വനിതകളുടെ 1500 മീറ്റർ ഹീറ്റ്‌സ്

ദിവസം 2 – സെപ്‌റ്റംബർ 14

  • പുരുഷന്മാരുടെ ഹൈജംബ്
  • വനിതകളുടെ 1500 മീറ്റർ സെമി ഫൈനൽ
  • പുരുഷന്മാരുടെ 10000 മീറ്റർ ഫൈനൽ

ദിവസം 3 – സെപ്‌റ്റംബർ 15

  • വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ്
  • പുരുഷന്മാരുടെ ലോംങ് ജംബ്
  • പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസ്

ദിവസം 4 – സെപ്‌റ്റംബർ 16

  • പുരുഷന്മാരുടെ ഹൈജംബ് ഫൈനൽ
  • പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസ് സെമി ഫൈനൽ
  • വനിതകളുടെ 1500 മീറ്റർ ഫൈനൽ
  • പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസ് ഫൈനൽ

ദിവസം 5 – സെപ്‌റ്റംബർ 17

  • പുരുഷന്മാരുടെ ട്രിപ്പിൾ ജംമ്പ്
  • പുരുഷന്മാരുടെ ജാവലിൻ ത്രോ (ഗ്രൂപ്പ് എ)
  • പുരുഷന്മാരുടെ 200 മീറ്റർ ഹീറ്റ്‌സ്
  • പുരുഷന്മാരുടെ ജാവലിൻ ത്രോ (ഗ്രൂപ്പ് ബി)
  • പുരുഷന്മാരുടെ ലോങ് ജംബ് ഫൈനൽ
  • വനിതകളുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസ് ഫൈനൽ

ദിവസം 6 – സെപ്‌റ്റംബർ 18

  • പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനൽ
  • വനിതകളുടെ 800 മീറ്റർ ഹീറ്റ്‌സ്
  • പുരുഷന്മാരുടെ 200 മീറ്റർ സെമി
  • പുരുഷന്മാരുടെ 800 മീറ്റർ സെമി

ദിവസം 7- സെപ്‌റ്റംബർ 19

  • പുരുഷന്മാരുടെ 5000 മീറ്റർ ഹീറ്റ്‌സ്
  • വനിതകളുടെ 800 മീറ്റർ സെമി ഫൈനൽ
  • പുരുഷന്മാരുടെ ട്രിപ്പിൾ ജംമ്പ് ഫൈനൽ
  • പുരുഷന്മാരുടെ 200 മീറ്റർ ഫൈനൽ

ദിവസം 8- സെപ്‌റ്റംബർ 20

  • വനിതകളുടെ 20 കിലോ മീറ്റർ റേസ് വാക്ക് (നടത്തം) ഫൈനൽ
  • പുരുഷന്മാരുടെ 20 കിലോ മീറ്റർ റേസ് വാക്ക് ഫൈനൽ
  • വനിതകളുടെ ജാവലിൻ ത്രോ ഫൈനൽ
  • പുരുഷന്മാരുടെ 800 മീറ്റർ ഫൈനൽ
  • വനിതകളുടെ 5000 മീറ്റർ ഫൈനൽ

ദിവസം 9- സെപ്‌റ്റംബർ 21

  • വനിതകളുടെ 800 മീറ്റർ ഫൈനൽ
  • പുരുഷന്മാരുടെ 5000 മീറ്റർ ഫൈനൽ

LEAVE A REPLY

Please enter your comment!
Please enter your name here