ആദ്യഘട്ടമെന്ന നിലയില്‍ പഴയ പതാകകളും ഉപയോഗിച്ച സൈനിക യൂണിഫോമുകളുമുപയോഗിച്ച് നൂറ് പുതുപുത്തന്‍ ദേശീയ പതാകകളാണ് സീവാജ് നീസിം ഫൗണ്ടേഷന്‍ നിര്‍മ്മിച്ചത്.
ന്യൂഡല്‍ഹി: പഴയ പതാകകളും ഉപയോഗിച്ച സൈനിക യൂണിഫോമുകളും ശേഖരിച്ച് ഇവ ഉപയോഗിച്ച് പുതുപുത്തന്‍ ദേശീയ പതാകകള്‍നിര്‍മ്മിക്കുകയാണ് സര്‍ക്കാരേതര സംഘടനയായ സീവാജ് നീസിം ഫൗണ്ടേഷന്‍. ഉപയോഗിച്ച സൈനിക യൂണിഫോണുകളും പഴയ പതാകകളും ആദര പൂര്‍വം സംസ്‌കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡല്‍ഹി ഐഐടിയുമായി സഹകരിച്ച് ഫൗണ്ടേഷന്‍ വര്‍ദി കാ സന്‍മാര്‍( യൂണിഫോമിനെ ആദരിക്കുക) എന്ന ടാഗ്‌ലൈനോെ 100 ദേശീയ പതാകകളാണ് ഇതുവരെ നിര്‍മ്മിച്ചത്. ഇതൊരു പ്രാഥമിക ഘട്ടമാണ്. അടല്‍ സെന്‍റര്‍ ഓഫ് ടെക്‌സ്റ്റൈല്‍ എന്നറിയപ്പെടുന്ന പാനിപതിലെ കേന്ദ്രത്തിലാണ് ഇവ പുനരുപയോഗത്തിന് സജ്ജമാക്കിയതെന്ന് വിരമിച്ച മേജര്‍ ജനറല്‍ അഷിം കൊഹ്‌ലി ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക പറഞ്ഞു. സീവാജിന്‍റെ സ്ഥാപകനും പ്രസിഡന്‍റുമാണ് അദ്ദേഹം.
സൈനികര്‍ക്ക്സ സേവന കാലത്തോ അതിന് ശേഷമോ തങ്ങളുടെ യൂണിഫോമുകള്‍ ആദരവോടെ സംസ്‌കരിക്കാനുള്ള മാര്‍ഗങ്ങളൊന്നുമില്ല. ഈ യൂണിഫോമുകള്‍ എന്തെങ്കിലും ഉപയോഗ യോഗ്യമായ വസ്‌തുക്കളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. വിവിധ കേന്ദ്രങ്ങളിലായി തങ്ങള്‍ ഇവ സ്വീകരിക്കുന്നു. സൈന്യവും ഉപയോഗിച്ച യൂണിഫോമുകള്‍ തങ്ങള്‍ക്ക് അയച്ച് നല്‍കുന്നു. ഇത് നമ്മള്‍ സ്‌കൂള്‍ ബാഗുകളും മറ്റും പോലുള്ള ഉപയോഗമുള്ള വസ്‌തുക്കളാക്കി മാറ്റുന്നു. പഴയ ദേശീയ പതാകകളുപയോഗിച്ച് പുതിയ ദേശീയ പതാകകളും ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍ മുഴുവന്‍ വ്യാപിക്കുന്ന ഒരു ഉദ്യമമാക്കി മാറ്റാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു സാമൂഹ്യ ലക്ഷ്യത്തിനായി ഇത്തരത്തില്‍ സൈനിക യൂണിഫോമുകള്‍ ശേഖരിക്കാന്‍ രാജ്യത്തെ ഏക അംഗീകൃത സംഘടന സീവാജ് ഫൗണ്ടേഷന്‍ മാത്രമാണ്.
കേന്ദ്ര വസ്‌ത്രമന്ത്രാലയത്തിന്‍റെ പിന്തുണയും തങ്ങള്‍ക്കുണ്ട്. തങ്ങളുടെ ഉത്പന്നങ്ങള്‍ ഭാരത് മണ്ഡപത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. സര്‍ക്കാര്‍ പുനരുപയോഗവും നൈപുണിയും പ്രോത്സാഹിപ്പിക്കുന്നു. പ്രതിവര്‍ഷം 7000 കര-നാവിക വ്യോമസേന യൂണിഫോമുകളാണ് തങ്ങള്‍ ശേഖരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഹര്‍ ഘര്‍ തിരംഗ ഉദ്യമത്തിന് തുടക്കം കുറിച്ചതോടെ ദേശീയ പതാകയ്ക്ക് ആവശ്യക്കാരേറി. പ്രതിവര്‍ഷം ഒരു കോടിയിലേറെ ദേശീയ പതാകകള്‍ ആളുകളുപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതോടെ ഉപയോഗിക്കുന്ന ദേശീയ പതാകകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇവയെ ആദരവോടെ സംസ്‌കരിക്കേണ്ടതുണ്ട്. തങ്ങള്‍ സൈനിക പതാകയിലൂടെയാണ് ഇതിന് തുടക്കമിട്ടത്. പുതിയ സംസ്‌കരണ ശാലകള്‍ ആരംഭിച്ചതോടെ എല്ലായിടത്ത് നിന്നും വരുന്ന പതാകകളെ സംസ്‌കരിക്കാനാകുന്നു.
പതാകകളെ ആദരവോടെ സംസ്‌കരിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് വലിയ ധാരണയില്ല. 95ശതമാനത്തിനും ഇതറിയില്ല. എല്ലാവരും പതാക ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍ ഇത് എങ്ങനെ ശരിയായി സംസ്‌കരിക്കണമെന്ന അവബോധവും സര്‍ക്കാര്‍ അവര്‍ക്കുണ്ടാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും 2002ലെ ദേശീയ പതാക നിയമങ്ങളും 1971ലെ ദേശീയ ആദരിക്കല്‍ നിയമവും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് നമ്മുടെ ദേശീയ പതാക. അത് കൊണ്ട് തന്നെ അത് ആദരവ് അര്‍ഹിക്കുന്നുമുണ്ട്. സാര്‍വത്രിക ആദരവും കൂറും നാം ദേശീയ പതാകയോട് പുലര്‍ത്തണം. ദേശീയ പതാക ഉയര്‍ത്തുമ്പോഴും പ്രദര്‍ശിപ്പിക്കുമ്പോഴും കാട്ടേണ്ട മര്യാദകളെക്കുറിച്ച് ജനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്‍റെ അണ്ടര്‍ സെക്രട്ടറി കമലേഷ് റബിദാസ് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്ന. ഈ കത്തിന്‍റെ പകര്‍പ്പ് ഇടിവി ഭാരതിന്‍റെ പക്കലുണ്ട്.
പേപ്പറിലും മറ്റും നിര്‍മ്മിക്കുന്ന പതാകകള്‍ ഉപയോഗ ശേഷം അലക്ഷ്യമായി ഉപേക്ഷിക്കരുത്. ഇത് ആദരവോടെ കൈകാര്യം ചെയ്യണമെന്നും അവര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേപ്പര്‍ പതാകകളുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ പതാകകളുടെ കാര്യത്തിലും ഇത് പാലിക്കണം. ഇതിന് പൊതുജനങ്ങളും സര്‍ക്കാരും സന്നദ്ധ സംഘടനകളും മുന്‍കൈ എടുക്കണം.
തങ്ങളുടെ സ്ഥാപനം നിത്യവും പതാക ഉയര്‍ത്തുന്നതായി ഫ്ലാഗ് ഫൗണ്ടേഷന്‍ സിഇഒ കൂടിയായ കൊഹ്‌ലി പറയുന്നു. 1980ലെ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള സംഘടനയാണിത്. മുന്‍എംപിയും പ്രമുഖ വ്യവസായിയുമായ നവീന്‍ ജിന്‍ഡാല്‍ പതിറ്റാണ്ടുകളോളം പൊരുതിയാണ് എല്ലാ ഇന്ത്യാക്കാര്‍ക്കും വര്‍ഷത്തില്‍ എല്ലാ ദിവസവും പതാക ഉയര്‍ത്താനുള്ള അവകാശം നേടിയെടുത്തത്.
2004ലാണ് ഇതൊരു മൗലികാവകാശമായി സുപ്രീം കോടതി ഉത്തരവിട്ടത്.




