തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ചു. 14-ാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനത്തിൽ ധനബിൽ പാസാക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. പത്ത് മണിയോടെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കും. കോണ്‍ഗ്രസിലെ വി.ഡി. സതീശൻ നൽകിയ നോട്ടീസിലാണ് ചർച്ച. നിയമസഭാ ചരിത്രത്തിൽ ചർച്ചയ്ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസപ്രമേയമാണിത്.
ഇന്നു രാജ്യസഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇതിലും സഭയ്ക്കകത്ത് ധനബിൽ, അവിശ്വാസപ്രമേയ ചർച്ച എന്നിവയിലടക്കം വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാനാണ് കേരള കോണ്‍ഗ്രസ്- എം ജോസ് കെ.മാണി പക്ഷത്തിന്റെ തീരുമാനം,
യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നു നിർദേശിച്ച് യുഡിഎഫ് ചീഫ് വിപ്പ് സണ്ണി ജോസഫ്, കേരള കോണ്‍ഗ്രസിലെ എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകിയിട്ടുണ്ട്.