അവശ്യ മരുന്നുകളുടെ വില കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാവുകയാണ്. പാരസെറ്റമോൾ, അമോക്സിസില്ലിൻ തുടങ്ങി 35 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം എടുത്തിട്ടുള്ളത്.
നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ (NPPA) ഈ നീക്കം പ്രമേഹം, ഹൃദ്രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, അണുബാധകൾ എന്നിവ മൂലം വലയുന്ന ലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ച് വലിയ സഹായമാകും. ആൻ്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, സിറ്റാഗ്ലിപ്റ്റിൻ, മെറ്റ്ഫോർമിൻ, വിറ്റാമിൻ ഡി, ഡൈക്ലോഫെനാക് തുടങ്ങിയ പ്രധാന മരുന്നുകളും ഇനി മുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും.
മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി, എല്ലാവർക്കും താങ്ങാനാവുന്ന ചികിത്സ ഉറപ്പാക്കുകയാണ് മോദി സർക്കാർ.എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി മോദി സർക്കാർ.






