കൊച്ചി വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ ഉടൻ; വൈകാതെ മെട്രോയും.

0
44

കൊച്ചി വിമാനത്താവളത്തോട് ചേർന്നുള്ള നിർദിഷ്ട റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ   അറിയിച്ചു.  കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകി. എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ചെലവ്. അംഗീകാരമാകുന്നതോടെ കരാർ ക്ഷണിച്ച് ഒരു വർഷത്തിനകം പൂർത്തിയാക്കുകയാണു ലക്ഷ്യം. കൊച്ചിൻ എയർപോർട്ട് സ്റ്റേഷൻ എന്ന പേരാണു സ്റ്റേഷനു ശുപാർശ ചെയ്തിരിക്കുന്നത്.
സ്റ്റേഷൻ കെട്ടിടം,പ്ലാറ്റ്ഫോം, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള മേൽപാലം, ലിഫ്റ്റുകൾ എന്നിവയാണ് ആദ്യ ഘട്ടം.. .2010ൽ വിമാനത്താവളത്തോടു ചേർന്നുള്ള റെയിൽവേ സ്റ്റേഷന്റെ പദ്ധതി തയാറാക്കി ശിലാസ്ഥാപനം വരെ നടത്തി.   പിന്നീട്  പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.. എയർപോർട്ട് അപ്രോച്ച് റോഡിലെ റെയിൽവേ മേൽപ‌ാലത്തിനു സമീപത്തായാണ് സ്റ്റേഷൻ വരുന്നത്. വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഇതോടെ ഒരു മതിലിന് ഇപ്പുറവും അപ്പുറവുമാകും. വിമാനത്താവളത്തിനു മുൻപിലെത്തുന്ന റോഡും ഇവിടെ നിലവിലുണ്ട്. ഇരു സ്ഥലത്തും പ്ലാറ്റ്ഫോം നിർമിക്കാൻ ആവശ്യമായ റെയിൽവേ പുറമ്പോക്ക് ഭൂമിയുണ്ട്.  കൂടുതൽ ഭൂമി ആവശ്യമെങ്കിൽ സിയാലിന്റെ സ്ഥലവും ഉപയോഗിക്കാം. രാജ്യത്തെ തന്നെ ഏറ്റവും അധികം യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്താവളത്തിന് സമീപം. റെയിൽവേ സ്റ്റേഷനും യാഥാർഥ്യമാകുന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.. കൊച്ചി മെട്രോയും വൈകാതെ വിമാനത്താവളത്തിലെത്തും.. യാത്രക്കാരുടെ സൗകര്യത്തിനു പുറമേ ചരക്കു നീക്കത്തിനും പുതിയ റെയിൽവേ സ്റ്റേഷൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച.  നിർദിഷ്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെയാണ്പുതിയ കാർഗോ വില്ലേജ്.   ലോജിസ്റ്റിക്സ് പാർക്കും ഇതിനോടു ചേർന്നാണ്.   റെയിൽവേ. സ്റ്റേഷനിൽ നിന്ന് യാത്രക്കാർക്ക് വിമാനത്താവളത്തിലെത്താൻ ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ ബസ് സർവീസുകൾ ഏർപ്പെടുത്തും.  ബഗ്ഗി സർവീസും സ്കൈ വോക്കും പരിഗണനയിലുണ്ട്.( കുതിര വലിക്കുന്ന ഭാരം കുറഞ്ഞ നാലു ചക്ര വണ്ടിയെയാണ് ബഗ്ഗി എന്ന് പറയുന്നത്.  ഇംഗ്ലണ്ടിൽ ഒരാൾക്ക് സഞ്ചരിക്കാവുന്ന ഭാരം കുറഞ്ഞ ഇരുചക്ര വാഹനങ്ങളെ സൂചിപ്പിക്കാനാണ് ബഗ്ഗി എന്ന പദം ആദ്യം ഉപയോഗിച്ചത്, പിന്നീട് അമേരിക്കയിൽ സാധാരണ നാലുചക്ര വാഹനങ്ങളെ സൂചിപ്പിക്കാനാണ് ബഗ്ഗി എന്ന പദം ഉപയോഗിച്ചത്.  ജനപ്രിയമായതോടെ ഭാരം കുറഞ്ഞ വാഹനങ്ങളിലേക്കും ഈ പദം വ്യാപിപ്പിച്ചു.  അമേരിക്കൻ ഐക്യനാടുകളിലെ റോഡുകളിൽ അമിഷ് ബഗ്ഗികൾ ഇപ്പോഴും പതിവായി ഉപയോഗത്തിലുണ്ട്. “ബഗ്ഗി” എന്ന വാക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ “വണ്ടി” എന്നതിന്റെ പൊതുവായ പദമായി മാറിയിരിക്കുന്നു).

LEAVE A REPLY

Please enter your comment!
Please enter your name here