നൂറ് കടന്ന് ഇഞ്ചി വില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക്

0
65

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഏറ്റക്കുറച്ചിലുകൾ. വിവിധ ജില്ലകളിലെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.

ഒരോ ജില്ലയിലും പച്ചക്കറി വില

ജില്ലകളുടെ പേര് ഇംഗ്ലീഷിൽ ചുരുക്ക രൂപത്തിലാണ് പട്ടികയിൽ നൽകിയിട്ടുള്ളത്. TVM (തിരുവനന്തപുരം), KKDകോഴിക്കോട്, KNR(കണ്ണൂർ) KGD (കാസർകോട്). വില – ഒരു കിലോയ്ക്ക് രൂപയിൽ

പച്ചക്കറി TVM EKM KKD KNR KGD
സവാള 25 25 24 27 30
ചെറിയ ഉള്ളി 80 40 80 94 90
ഉരുളക്കിഴങ്ങ് 40 40 28 33 35
തക്കാളി 62 60 40 26 26
വെണ്ടയ്ക്ക 80 60 60 68 60
കത്തിരി/വഴുതന 60 30 40 40 43
പയർ 120 70 70 69 70
വെള്ളരി 60 40 30 40 42
ചേന 80 80 70 40 80
ചേമ്പ് 50 60 100 80 65
മത്തങ്ങ 25 30 20 57 45
കുമ്പളങ്ങ/ഇളവൻ 80 40 30 43 60
പാവയ്ക്ക 80 60 50 63 50
പടവലങ്ങ 60 40 40 50 80
കാരറ്റ് 100 80 80 75 40
കാബേജ് 40 30 30 38 40
മുരിങ്ങക്കായ 50 40 40 98 98
ഇഞ്ചി 100 120 80 98 100
പച്ചമുളക് 80 100 80 60 60
ബീറ്റ്റൂട്ട് 60 30 60 60 60
ബീൻസ് 60 100 60 73 75
ചെറുനാരങ്ങ 60 40 60 50 50

ജില്ല തിരിച്ചുള്ള വില താരതമ്യം

തിരുവനന്തപുരം: ജില്ലയിൽ പയറിന് 120 രൂപയും കാരറ്റിനും ഇഞ്ചിയ്‌ക്കും 100 രൂപയുമായി. സവാളയ്‌ക്ക് 25 രൂപയാണ് വില. അതേസമയം, ചെറിയ ഉള്ളിയ്‌ക്ക് 80 ആയി. തക്കാളിയ്‌ക്ക് 62 രൂപയായി. ചെറുനാരങ്ങ, ബീൻസ്, ബീറ്റ്റൂട്ട് തുടങ്ങിയവയ്‌ക്ക് 60 ആണ് വില.

എറണാകുളം: ജില്ലയിൽ ഇഞ്ചിയ്‌ക്കും ബീൻസിനുമാണ് ഏറ്റവും കൂടുതൽ വില. ഇഞ്ചിയ്‌ക്ക്‌ 120 ഉം ബീൻസിന് 100 മാണ് വില. പയറിന് 70 രൂപയാണ് നിരക്ക്. കാബേജിനും മുരിങ്ങക്കായയ്‌ക്കും 30, 40 എന്നിങ്ങനെയാണ് നിരക്ക്.

കോഴിക്കോട്: ജില്ലയിൽ സവാളയ്‌ക്ക് 24 രൂപയാണ് വില. ഉരുളക്കിഴങ്ങിനും വെള്ളരിയ്‌ക്കും 28, 30 എന്നിങ്ങനെയാണ് നിരക്ക്. ചേമ്പിനാണ് ഏറ്റവും അധികം വില 100 രൂപ.

കണ്ണൂർ: ജില്ലയിൽ സവാളയ്‌ക്ക് 27 രൂപയാണ് നിരക്ക്. ചെറിയ ഉള്ളിയ്‌ക്ക് 94 ആയി. തക്കാളിയ്‌ക്ക് 26 രൂപയും വെണ്ടയ്ക്ക, പയർ എന്നിവയ്‌ക്ക് 68, 69 രൂപ എന്നിങ്ങനെയുമാണ് നിരക്ക്.

കാസർകോട്: ജില്ലയിൽ സവാളയ്‌ക്ക് 30 രൂപയായി. ചെറിയ ഉള്ളിയ്‌ക്ക് 90 ഉം പയറിന് 70 രൂപയുമായി. മുരിങ്ങക്കായയ്‌ക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും വില കൂടിയ ജില്ലകളിലൊന്ന് കാസർകോടാണ്. 98 രൂപയാണ് വില.

ഏറ്റവും വില കുറവ് ഏത് ജില്ലയിൽ?

സംസ്ഥാനത്തെ മൊത്തം വില പരിശോധിക്കുമ്പോൾ, ഏറ്റവും കുറവ് നിരക്ക് ഈ ജില്ലകളിലാണ്.

  • ചെറിയ ഉള്ളി: എറണാകുളം (40 രൂപ)
  • ഉരുളക്കിഴങ്ങ്: കോഴിക്കോട് (28 രൂപ)
  • തക്കാളി: കണ്ണൂർ,കാസർകോട് (26രൂപ)
  • പയർ: കണ്ണൂർ (69 രൂപ)
  • ചേന: കണ്ണൂർ(40 രൂപ)
  • മത്തങ്ങ: കോഴിക്കോട് (20 രൂപ)
  • കുമ്പളങ്ങ/ഇളവൻ: കോഴിക്കോട് (30 രൂപ)
  • ബീറ്റ്റൂട്ട്: എറണാകുളം (30 രൂപ)
  • ചെറുനാരങ്ങ: എറണാകുളം (40 രൂപ)

LEAVE A REPLY

Please enter your comment!
Please enter your name here