കുഞ്ഞ് വരാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് പേളി മാണി; ആശംസകളുമായി താരങ്ങൾ

0
136

ബിഗ് ബോസ് ടെലിവിഷൻ പ്രോഗ്രാമിലൂടെ ഒന്നിച്ച താരജോഡികളാണ് അവതാരകയും നടിയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും.ഇരുവരുടെയും പ്രണയവും വിവാഹവും ഒക്കെ സമൂഹമാധ്യമങ്ങളിൽ നിരന്തരം വാർത്തയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത പങ്കുവെച്ചിരിക്കുകയാണ് പേളി മാണി.

തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്ന സന്തോഷവിവരം പങ്കുവെച്ചുകൊണ്ടാണ് പേളി രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത പേളി പറഞ്ഞത്.

കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തിരുന്നത്. ‘രണ്ട് വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തത്. ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം അവനിലൂടെ എന്റെയുള്ളില്‍ വളരുന്നു. ശ്രീനിഷ് നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്നായിരുന്നു വീഡിയോയ്ക്ക് പേളി ക്യാപ്ഷനിട്ടിരിക്കുന്നത്. അതിന് താഴെ പേളിയുടെ അടുത്ത സുഹൃത്തും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, പ്രിയ പി വാര്യര്‍, ശില്‍പ ബാല, നീരവ്, സന മൊയ്തൂട്ടി തുടങ്ങിയ താരങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ച് കമന്റുകളുമായി എത്തിയിരുന്നു.

പേളിയ്‌ക്കൊപ്പമുള്ള സന്തോഷ നിമിഷം പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. അവള്‍ക്ക് സണ്‍സെറ്റ് കാണണമെന്ന് ആഗ്രഹം പറഞ്ഞു. എന്ന് സൂചിപ്പിച്ച് കൊണ്ട് പേളി സണ്‍സെറ്റ് കാണുന്ന വീഡിയോയും പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി നിറവയറ് കാണുന്ന വിധത്തിലുള്ള വീഡിയോ ആയിരുന്നു ശ്രീനിഷ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി കൊടുത്തത്. സന്തോഷവിവരം പുറത്ത് വന്നതോടെ എല്ലാവരും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. 2019 മേയ് അഞ്ചിനും എട്ടിനുമായിരുന്നു പേളി-ശ്രീനിഷ് വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരം രണ്ട് ദിവസങ്ങളിലായാരുന്നു വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here