ന്യൂഡൽഹി: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറാൻ മുംബൈ പോലീസിന് സുപ്രീം കോടതി നിർദേശവും നൽകി.
കേസ് മുംബൈയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.