സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്

0
3
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) തുടർച്ചയായ രണ്ടാം ദിനവും വർധനവ്. പവന് ഇന്ന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപ കൂടി 9045 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7,401 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 9,868 രൂപയാണ്. വെള്ളിവില ഗ്രാമിന് 110.90 രൂപ .
മെയ് മാസത്തിലെ ആദ്യവാരത്തിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണ നിരക്കാണ് ഇപ്പോൾ ഉയരുന്നത്. ഇതിനുമുൻപ് ഏപ്രിൽ 22 ആണ് സ്വർണവില ആദ്യമായി 75000 ലേക്ക് അടുത്തത്. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. നിലവിലെ നിരക്ക് അനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങാൻ 90,450 രൂപ വരെ ചിലവ് വരും. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here