ആശാ സമരത്തെ പിന്തുണച്ച് പ്രതികരിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായി

0
26
ആശാസമരത്തെ പിന്തുണക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതായി പ്രശസ്ത നർത്തകിയും കേരള കലാമണ്ഡലം ചാൻ‌സലറുമായ മല്ലികസാരാഭായി. ഫേസ്ബുക്ക് പോസ്റ്റിലൂടെ മല്ലികസാരാഭായ് തന്നെയാണ് വിലക്ക് നേരിട്ട വിവരം അറിയിച്ചത്. ആശാ സമരത്തെ പിന്തുണക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ഇന്ന് തൃശൂരിൽ നടക്കാനിരിക്കെയാണ് വിലക്ക് നേരിട്ടത്. എന്നാൽ, ആരാണ് വിലക്കിയതെന്ന് മല്ലിക വ്യക്തമാക്കിയിട്ടില്ല.
വിലക്കിൽ കടുത്ത അതൃപ്തി പ്രകടമാക്കുന്നതാണ് മല്ലികയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിപ്രായം പറയുന്നത് തന്റെ ജീവിതത്തിൽ ഉടനീളമുള്ള ശീലമാണ്. ‘ഞാൻ, ഞാനല്ലാതാകണോ’യെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ മല്ലിക ചോദിക്കുന്നത്.
അതേസമയം, ആശാവർക്കാർ അനിശ്ചിതകാലമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
എന്നാൽ, സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ നിന്നും പൂർണമായും പിന്മാറില്ലെന്നും ആശാ വർക്കർമാർ അറിയിച്ചു. സർക്കാർ പൊള്ളയായ അവകാശവാദങ്ങൾ നിരത്തി യാത്ര നടത്തുമ്പോൾ യഥാർത്ഥ വസ്തുതകൾ തുറന്നു കാണിക്കാൻ സമരയാത്ര നടത്തുമെന്ന് ആശാ വർക്കർമാർ അറിയിച്ചിരുന്നു. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയാണ് സമരയാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here