കഞ്ചാവ് കേസിൽ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്

0
33

കഞ്ചാവ് കേസിൽ യുവനടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നൽകിയിട്ടുള്ളത്.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമയുടെ ഫോണിലെ വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് എക്സൈസിന്‍റെ ഈ നീക്കം.

തസ്ലീമയുടെ ഫോണിൽ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണെന്നാണ് അറിയാൻ കഴിയുന്നത്

നടന്‍മാരായ ഷൈൻ ടോം ചാക്കോയും മറ്റും അറിയാമെന്ന് കഞ്ചാവ് കേസിലെ പ്രതിയായ തസ്ലിമ എക്സൈസിനോട് പറഞ്ഞിരുന്നു.

ഷൈൻ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ഇവരുടെ മൊഴിയിൽ പറയുന്നു.

തസ്ലിമയെ അറിയാമെന്ന് ഷൈൻ ടോം ചാക്കോയും മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here