വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സുരക്ഷാ മുന്നറിയിപ്പ്

0
8
ഡെസ്‌ക്‌ടോപ്പില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സുപ്രധാന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അഥവാ CERT-IN ആണ് ഏപ്രില്‍ 9ന് മുന്നറിയിപ്പ് പുറത്തിറക്കിയത്. പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ ഡെസ്‌ക്ടോപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് സുരക്ഷാ മുന്നറിയിപ്പ്.

വാട്‌സ്ആപ്പ് ഇന്ന് തട്ടിപ്പുകാരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ മാധ്യമമാണ്. വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളും ഇക്കാലത്ത് വര്‍ധിച്ചുവരികയാണ്. രാജ്യത്തെ ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കളെയാണ് ഇത്തരം ഭീഷണികള്‍ ബാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here