ഇടുക്കി പൂമാലയിൽ വീണ്ടും ഭൂമി വിണ്ടുകീറല്‍

0
112

ഇടുക്കി: ഇടുക്കി പൂമാലയിൽ വീണ്ടും ഭൂമി വിണ്ടുകീറലുണ്ടായി. 2018 ലെ പ്രളയത്തിന് പിന്നാലെ സോയിൽ പൈപ്പിംഗ് ഉണ്ടായ മേഖലയിലാണ് വീണ്ടും ഭൂമി അകന്ന് മാറുന്നത്. ഇതോടെ ഭീതിയിലാണ് ഇവിടെയുള്ള 18 കുടുംബങ്ങൾ. 2018ലെ പ്രളയത്തിന് പിന്നാലെ പൂമാല കൂവക്കണ്ടെത്ത ഭൂമി വിവിധ ഇടങ്ങിൽ വിണ്ട് കീറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഈ വിള്ളലുകളിലേക്ക് വെള്ളം ഇറങ്ങി ഭൂമി വീണ്ടും അകന്ന് മാറി.

ഈ ഭാഗത്ത് ഏകദേശം 700 മീറ്റർ ദൂരത്തിൽ ഭൂമി വിണ്ട് കീറിയിട്ടുണ്ട്. ഈ മേഖലയിലെ 18 കുടുംബങ്ങൾ പുനരധിവാസത്തിനായി സർക്കാരിന് അപേക്ഷ നൽകിയിട്ട് രണ്ട് വർഷമായി. എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here