വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന ആൾ മരിച്ചു

0
108

വയനാട്: എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ മരിച്ചു. വയനാട് കല്ലൂർ വാകേരി കുറുമ കോളനിയിലെ രവി (40) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മരണം.

എലിപ്പനി ലക്ഷണങ്ങളെ തുടർന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് രവി ആദ്യം ചികിത്സ തേടിയത്. എന്നാൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here