പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവാണ്( 60 )മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാത്യു. ഇതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ആയി.
കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാത്യു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡയാലിസിസ് ചെയ്തിരുന്നു. ഇതിന് പുറമെ ശ്വാസ കോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇവിടെ ഇന്നലെ രാത്രി മരണപ്പെട്ടു. സമ്പർക്കത്തിലൂടെയാണ് മാത്യുവിന് കൊവിഡ് ബാധിച്ചതെന്നാണ് വിവരം.