കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. പവന് 39,480 രൂപയിലും ഗ്രാമിന് 4,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം വ്യാഴാഴ്ച പവന് 280 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയിൽ എത്തിയിരുന്നു.