കലോത്സവത്തെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കും’ : മന്ത്രി വി ശിവന്‍കുട്ടി

0
26

സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത വര്‍ഷം ഗിന്നസ് ബുക്കിലേക്കെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ പരാതികളില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിന്റെ വലിയ നേട്ടമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത് കൂട്ടായ്മയുടെ പ്രവര്‍ത്തനമാണെന്നും കൂട്ടായ്മയില്‍ എല്ലാവരും അവരവരുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം യുവജനോത്സവം ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തന്നുതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here