സംസ്ഥാനത്തെ സ്വർണവില ഇന്നും ആശ്വാസമായി തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേവിലയിൽ തുടരുന്ന വിലയിൽ ഇന്നും മാറ്റമില്ല. പുതുവർഷത്തിൽ വർദ്ധനവ് മാത്രം ഉണ്ടായ സ്വർണ വിപണിയിൽ ഇതാദ്യമായാണ് ശനിയാഴ്ച വില കുറഞ്ഞിരുന്നത്. 320 രൂപയുടെ കുറവാണ് അന്ന് രേഖപ്പെടുത്തിയത്. അതിന് ശേഷം ഇന്ന് വരെ നിരക്കുകളിൽ മാറ്റമുണ്ടായിട്ടില്ല. ഒരു പവൻ സ്വർണത്തിൻ്റെ വില ഇന്നും 57,720 ആണ്. ഒരു ഗ്രാം സ്വർണത്തിന് 7,215 രൂപയാണ് ഇന്നത്തെ വില.
ഡിസംബർ 11,12 തീയതികളിൽ പവന് 58,280 രൂപയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. പുതുവർഷത്തിലെ ട്രെൻഡ് ഇത് മറികടക്കുമെന്ന സൂചനയാണ് നൽകുന്നത്.
സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98.90 രൂപയും കിലോഗ്രാമിന് 98,900 രൂപയുമാണ് ഇന്നത്തെ വില.