‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്‌കാരം നഷ്ടമായി

0
15

എണ്‍പത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്കാരം നഷ്ടമായി. ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പായൽ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’[പ്രഭയായി നിനച്ചതെല്ലാം]. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിച്ചത്.

മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ പരിഗണിക്കപ്പെടുന്നത്. എന്നാൽ മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് നേടി. സംവിധാന മികവിന് ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി പുരസ്കാരത്തിന് അർഹനായത്.

LEAVE A REPLY

Please enter your comment!
Please enter your name here