ഇന്ത്യയിലെ ആദ്യ HMPV കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു;

0
46

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബംഗളൂരുവിൽ 8 മാസം പ്രായമുള്ള കുഞ്ഞിന് സ്ഥിരീകരിച്ചു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം കുട്ടിക്ക് യാത്ര പശ്ചാത്തലമില്ല. അതിനാൽ കൂടുതൽ പരിശോധനയിലേക്ക് കടക്കാനാണ് തീരുമാനം. എച്ച്എംപിവിയുടെ ഏത് വകഭേദമാണ് കുഞ്ഞിന് ബാധിച്ചിരിക്കുന്നത് തുടങ്ങിയതിൽ അടക്കം ഇനിയും വ്യക്തത ആയിട്ടില്ല.

സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപനം പുറപ്പെടുവിച്ചു.കുഞ്ഞിന് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് പരിശോധിക്കുന്നതായി കർണാടക അറിയിച്ചു. കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രത നിർദേശം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ കുഞ്ഞിന് എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here