ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാഴ്സലോണ താരത്തിന് കോവിഡ്. പ്രീ സീസൺ ട്രെയിനിംഗിനായി റിപ്പോർട്ട് ചെയ്ത താരങ്ങളിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വിവരം ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.
ഒമ്പത് താരങ്ങളാണ് പ്രീ സീസൺ ട്രെയിനിംഗിനായി റിപ്പോർട്ട് ചെയ്തത്. ഇവരിൽ നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ വീട്ടിൽ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.