പാലക്കാട്: മാധ്യമപ്രവർത്തകർക്കെതിരേ സിപിഎം അനുകൂല കേന്ദ്രങ്ങൾ നടത്തിയ സൈബർ ആക്രമണങ്ങളെ ന്യായീകരിച്ച് മന്ത്രി എ.കെ.ബാലൻ. സൈബർ ആക്രമണങ്ങൾ കണ്ട് പേടിക്കേണ്ടവരാണോ മാധ്യമപ്രവർത്തകരെന്നാണ് മന്ത്രിയുടെ ചോദ്യം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പറയുന്നു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് സൈബർ ലോകത്ത് ആക്രമണമുണ്ടായത്. മാധ്യമപ്രവർത്തകരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു പല പ്രതികരണങ്ങളും.അതേസമയം വിഷയത്തെക്കുറിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ചെങ്കിലും ശ്രദ്ധയിൽപ്പെട്ടില്ല എന്നതായിരുന്നു മറുപടി.