സച്ചിന്‍ പൈലറ്റ് രാഹുലിനെയും പ്രിയങ്കയെയും കണ്ടു ; രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ അയവ്

0
113

രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സച്ചിന്‍ പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച നടത്തി.

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെ രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ മഞ്ഞുരുകലിന് വഴിയൊരുങ്ങുന്നതിന്‍റെ സൂചനയാണ് പുറത്തു വരുന്നത്. സച്ചിൻ പൈലറ്റും വിമത എംഎൽഎ മാരും പാർട്ടിയിൽ തിരിച്ചെത്തുമെന്നാണ് സൂചന. സച്ചിൻ പൈലറ്റിന് മേൽ വിമത എംഎൽഎമാർ തിരിച്ചു പോകാനുള്ള സമ്മർദ്ദം ശക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും നിലപാട് മയപ്പെടുത്തിയിരുന്നു. സച്ചിൻ പൈലറ്റും 18 എംഎൽഎമാരും വിമത ശബ്ദമുയർത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഗെഹ്‌ലോട്ട് സർക്കാർ നിലനിൽപ് ഭീഷണി നേരിടുകയാണ്. അതേസമയം, 102 എംഎൽഎമാരുടെ പിന്തുണയുള്ള സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here