‘പാർട്ണേഴ്സ്’ നാളെ തീയറ്ററിലേക്ക്

0
57

ധ്യാന്‍ ശ്രീനിവാസന്‍(Dhyan Sreenivasan), കലാഭവൻ ഷാജോൺ(Kalabhavan Shajon) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങിയ പുതിയ ചിത്രം ‘പാർട്ണേഴ്സ്’ നാളെ തീയറ്ററിലേക്ക്. നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ചിത്രത്തിൻ്റെ നിര്‍മ്മാണം.

1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം. ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

‘പിച്ചൈക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഫൈസല്‍ അലി.

LEAVE A REPLY

Please enter your comment!
Please enter your name here